Friday, May 17, 2024
spot_img

ലഡാക്ക് ഭരണ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; ആദ്യഘട്ട ഫലങ്ങള്‍ പുറത്ത് വരുമ്പോൾ ബിജെപിക്ക് മുന്നേറ്റം

ലഡാക്ക്: ലഡാക്കിന്റെ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ലഡാക് ഓട്ടോണമസ് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവന്നു. 26 ല്‍ 13 മണ്ഡലത്തിലെ ഫലങ്ങളാണ് ഇതുവരെ പുറത്തുവന്നത്. 10 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഒന്നില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയും വിജയിച്ചു.

ബിജെപിയേയും കോണ്‍ഗ്രസിനേയും കൂടാതെ ആം ആദ്മി പാര്‍ട്ടിയും ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നു. 19 സീറ്റുകളിലാണ് എഎപി മത്സരിച്ചത്. 23 സീറ്റുകളിലേക്ക് സ്വതന്ത്രസ്ഥാനാര്‍ഥികളും മത്സരിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇത്തവണ മത്സരത്തിനിറങ്ങിയില്ല. 2019ല്‍ കേന്ദ്രഭരണപദവി നല്‍കിയതിനു ശേഷം നടക്കുന്ന ആദ്യത്തെ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പാണ് ഇത്. ആദ്യമായി ഇ.വി.എം ഉപയോഗിച്ചുവെന്ന സവിശേഷതയും ഇത്തവണയുണ്ട്.

ഒക്ടോബര്‍ 13,14 തീയതികളിലാണ് ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ വോട്ടുകളും ഒക്ടോബര്‍ 22ഓടെ അവസാനഘട്ട പോളിങ്ങും നടന്നു. 54,257 വോട്ടര്‍മാരാണ് വോട്ടവകാശം പ്രയോജനപ്പെടുത്തിയത്. 65.07 ശതമാനമായിരുന്നു പോളിങ്.

Related Articles

Latest Articles