Friday, May 3, 2024
spot_img

അതിർത്തിയിലെ നുഴഞ്ഞുകയറ്റം; ചൈനയ്ക്ക് അന്ത്യശാസനം നല്കാൻ 13ാംവട്ട കോർ കമാൻഡർതല ചർച്ച ഇന്ന്

ദില്ലി: കിഴക്കൻ ലഡാക്കിലെ 17 മാസം നീണ്ടുനിന്ന സംഘർഷത്തിന് പരിഹാരം കാണുന്നതിനുള്ള ഇന്ത്യ-ചൈന (India-China) കോർപ്സ് കമാൻഡർതല ചർച്ചയുടെ പതിമൂന്നാം ഘട്ടം ഇന്ന് നടക്കും. ചുഷുൽ-മോൾഡോ ബോർഡർ പേഴ്സണൽ മീറ്റിംഗ് (ബിപിഎം) പോയിന്റിൽ ചൈനീസ് ഭാഗത്ത് രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച നടക്കുക. പതിനാലാം കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ പിജികെ മേനോൻ ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകും. സംഘത്തിൽ ഒരു നയതന്ത്ര പ്രതിനിധിയും ഉൾപ്പെടുന്നു. ചൈനയുടെ പ്രതിനിധി സംഘത്തെ സൗത്ത് സിൻജിയാങ് മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ കമാൻഡർ മേജർ ജനറൽ ലിയു ലിൻ നയിക്കും.

ലഡാക്ക് അതിർത്തി വിഷയത്തിൽ ഇത് 13ാം വട്ടമാണ് ഇരു രാജ്യങ്ങളിലെ സൈന്യങ്ങളും തമ്മിൽ ചർച്ച നടത്തുന്നത്. ലേ ആസ്ഥാനമായുള്ള 14ാം കോർ മേധാവി ലഫ്. ജനറൽ പി ജി കെ മേനോനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. ഹോട്‌സ് സ്പ്രിംഗ്‌സ് മേഖലയിലെ സൈനിക പിന്മാറ്റമുൾപ്പെടെയാകും ഇന്നത്തെ യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. നിലവിൽ ഹോട്‌സ്പ്രിംഗ് പോയിന്റ് 15 ൽ സംഘർഷ സമാനമായ അവസ്ഥയാണ് നിലവിൽ ഉള്ളത്. മേഖലയിൽ ഇന്ത്യ- ചൈന സൈനികർ മുഖാമുഖം നിലയുറപ്പിച്ചിരിക്കുയാണ്.

അതേസമയം സംഘർഷ സമാന സാഹചര്യമുള്ള ദെംചോക്, ദെസ്പാംഗ് എന്നിവിടങ്ങളിലെ സൈനിക പിന്മാറ്റം പിന്നീടാകും ചർച്ച ചെയ്യുകയെന്നാണ് വിവരം. ചൈനീസ് പ്രകോപനത്തിന് പിന്നാലെ ലഡാക്കിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ചർച്ചകളിലൂടെ പൂർണമായും പരിഹരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനാൽ ആരംഭം മുതൽ തന്നെ ചൈനയുമായി ചർച്ചകൾ തുടരുകയാണ്. കഴിഞ്ഞ തവണ നടത്തിയ ചർച്ചകളുടെ ഫലമായി ഗാൽവൻ, പാംഗോംങ്, ഗോഗ്ര എന്നിവിടങ്ങളിൽ നിന്നും ഇരു വിഭാഗം സൈനികരും പൂർണമായും പിൻവാങ്ങിയിട്ടുണ്ട്. കടന്നുകയറിയ മേഖലകളിൽ നിന്നെല്ലാം ചൈനീസ് സൈന്യം പിൻവാങ്ങണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാൽ ഇതിന് ചൈന തയ്യാറാകുന്നില്ല. മാത്രമല്ല അതിർത്തിയിൽ വീണ്ടും സംഘർഷത്തിന് ചൈന ശ്രമിക്കുന്നുമുണ്ട്.

Related Articles

Latest Articles