വയനാട്: നവവധുവിനെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈതക്കലിലെ കാഞ്ഞിരോളി വിബിലേഷിന്റെ ഭാര്യ റെനിഷ (അമ്മു-27) യെയാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടിലെ ശുചിമുറിയുടെ വെന്റിലേഷനില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
എട്ടു മാസം മുമ്പായിരുന്നു പേരാമ്പ്ര കാഞ്ഞിരോലി വിപിലേഷുമായുള്ള റെനീഷയുടെ വിവാഹം. പേരാമ്ബ്ര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം പെരിക്കല്ലൂരിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. പെരിക്കല്ലൂര്‍ കടവ് തകിടിയേല്‍ ഷാജഹാന്റെയും ഉഷയുടെയും മകളാണ്. മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പേരാമ്ബ്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

