Tuesday, May 21, 2024
spot_img

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി;സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത് മു​പ്പ​തോ​ളം പേർ;ഒടുവിൽ
പ്രതി മു​ഹ​മ്മ​ദ് സ​നീ​ർ പിടിയിൽ

ആ​ലു​വ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേസിൽ ട്രാ​വ​ൽ
ഏ​ജ​ന്‍റ്​ പി​ടി​യി​ൽ. യു.​സി കോ​ള​ജി​ന​ടു​ത്ത് ക​നാ​ൽ റോ​ഡി​ൽ ച​ക്കാ​ല​ക​ക്കൂ​ട്ട് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​നീ​റാ​ണ്​ (33) ​അറസ്റ്റിലായത്. പ​ണം ന​ഷ്ട​മാ​യ മു​പ്പ​തോ​ളം പേ​രാ​ണ് ആ​ലു​വ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ക​മ്പ​നി​ക​ളി​ൽ പാ​ക്കി​ങ്, സെ​ക്യൂ​രി​റ്റി ജോ​ലി​ക​ൾ വാ​ഗ്ദാ​നം ചെ​യ്താ​ണ്​ നി​ര​വ​ധി പേ​രി​ൽ​ നി​ന്ന്
ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​ത്.

ബൈ​പാ​സ് ഭാ​ഗ​ത്ത് സൊ​ലൂ​ഷ​ൻ ല​ക്സ് ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം എ​ന്ന പേ​രി​ലാ​യി​രു​ന്നു ത​ട്ടി​പ്പ്​ സ്ഥാ​പ​നം പ്രവർത്തിച്ചിരുന്നത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഇ​യാ​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ബ​ളി​പ്പി​ച്ച് വി​ദേ​ശ​ത്തേ​ക്ക് മുങ്ങി. വി​ദേ​ശ തൊ​ഴി​ൽ റി​ക്രൂ​ട്ട്മെ​ന്‍റി​നു​ള്ള ലൈ​സ​ൻ​സ്​ ഇ​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​നി​ല്ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി മും​ബൈ​യി​ലാ​യി​രു​ന്ന ഇ​യാ​ൾ അ​വി​ടെ​ നി​ന്ന്​ എ​റ​ണാ​കു​ള​ത്തെ​ത്തി നോ​ർ​ത്തി​ലെ ലോ​ഡ്ജി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

Related Articles

Latest Articles