Monday, April 29, 2024
spot_img

ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജിയെ പാലായിലേക്ക് സ്ഥലംമാറ്റി; നടപടി ചേംബറിൽ വച്ച് ലക്ഷദ്വീപിൽനിന്നുള്ള യുവ അഭിഭാഷകയെ കടന്നുപിടിച്ചെന്ന പരാതി ഉയർന്നതിന് പിന്നാലെ

കൊച്ചി : ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ.അനിൽകുമാറിന് സ്ഥലം മാറ്റം. പാലാ മോട്ടർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായിട്ടാണ് അനിൽകുമാറിനെ നിയമിച്ചിരിക്കുന്നത്. നേരത്തെ ചേംബറിൽ വച്ച് ലക്ഷദ്വീപിൽനിന്നുള്ള യുവ അഭിഭാഷകയെ കടന്നുപിടിച്ചതായി ആരോപണം നേരിട്ടയാളാണ് കെ അനിൽ കുമാർ. സംഭവത്തിൽ അഭിഭാഷക നേരത്തെ പരാതിപ്പെട്ടിരുന്നു.

കടന്നുപിടിച്ച വിവരം പുറത്തു പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്നു വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്കു പരാതി നൽകിയിട്ടും സംഭവത്തിൽ യാതൊരു നടപടിയുമുണ്ടായില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിനു തൊട്ട് പിന്നാലെയാണു സ്ഥലംമാറ്റം.

അനിൽകുമാറിനെതിരെ ഈ മാസം 11നാണ് യുവ അഭിഭാഷക ഹൈക്കോടതി റജിസ്ട്രാർ ജനറലിനു പരാതി നൽകിയത്. ജില്ലാ ജഡ്ജി തന്നെ ചേംബറിലേക്കു വിളിപ്പിക്കുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്നു പരാതിയിൽ ആരോപിക്കുന്നത്. .

അഭിഭാഷകയുടെ പരാതിയോടനുബന്ധിച്ച് ലക്ഷദ്വീപ് ബാർ അസോസിയേഷൻ അംഗങ്ങൾ ഹൈക്കോടതി റജിസ്ട്രാർ ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഭവത്തിൽ നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി നേരിടാനിരിക്കെയാണ് സ്ഥലം മാറ്റൽ നടപടിയുണ്ടായത്.

Related Articles

Latest Articles