Friday, October 2, 2026

കാലത്തിന്റെ കാവ്യനീതി; വീണ്ടും ലാൽചൗക് ത്രിവർണമണിഞ്ഞു!!

ചരിത്രത്തിലാദ്യമായി ത്രിവർണമണിഞ്ഞു ലാൽചൗക്????????*
പാകിസ്ഥാന്റെ പതാക പറന്നിരുന്ന ലാൽ ചൗക്,
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ത്രിവർണമണിഞ്ഞു.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം സുപ്രധാനമായ ആർട്ടിക്കിൾ 370 നീക്കം ചെയ്ത ശേഷം ആദ്യമായാണ് ലാൽ ചൗക്കിൽ ത്രിവർണ്ണം നിറയുന്നത്
നെഞ്ചളവ്ന്റെ ഉശിരു തന്നെയാണ് ലാൽചൗക്കിൽ ത്രിവർണം ഉയരാൻ കാരണം
ചരിത്രത്തിൽ ഇതിന് മുൻപ് റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നതിന് പ്രധാനമന്ത്രി ആകുന്നതിനു മുൻപ് അന്നത്തെ പ്രചാരകനായിരുന്ന നരേന്ദ്രമോഡി മുൻകൈ എടുക്കുക ആയിരുന്നു..
ഇന്ന് കാലത്തിന്റെ കാവ്യനീതി എന്നോണം വീണ്ടും ലാൽചൗക് ത്രിവർണമണിഞ്ഞു.


കശ്മീരിന്‍ കുങ്കുമപൂവനങ്ങള്‍
കാറ്റില്‍ പരത്തുന്നതെന്താണ് ?
നമ്മുടെ ഭാരതമൊന്നാണ് , അതില്‍
നമ്മളെല്ലാവരുമൊന്നാണ് !
ഇന്ത്യയുടെ മകുടമെന്നും പൂന്തോട്ടമെന്നും ഭൂമിയിലെ സ്വർഗ്ഗമെന്നും വിശേഷണങ്ങളുള്ള ജമ്മുകാശ്മീർ വീണ്ടും പഴയ പ്രതാപ- ഐശ്വര്യങ്ങൾ വീണ്ടെടുക്കുന്നതു കാണാൻ രാജ്യമൊന്നാകെ ആഗ്രഹിക്കുന്നുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോടിയായി ശ്രീനഗറിലെ ലാൽ ചൗക്ക് ക്ലോക്ക് ടവർ ഇങ്ങനെ ത്രിവർണ്ണം പുതച്ചുനില്ക്കുന്നത് കാണുമ്പോൾ ആ ആഗ്രഹം സഫലമാകുന്നതായി തോന്നുന്നുണ്ട്. സ്വാതന്ത്ര്യലബ്ദി മുതൽ ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്നു നമ്മൾ ആവർത്തിച്ചാവർത്തിച്ചു പറയുമ്പോഴും അങ്ങനെ ഒരൊറ്റ ജനതയായിരുന്നുവോ നമ്മൾ ? ആയിരുന്നില്ല. 2019 ആഗസ്ത് വരെയും അങ്ങനെയായിരുന്നില്ല. ആർട്ടിക്കിൾ 370 ഒരു ഹിമാലയൻ തടസ്സമായി എന്നും നമുക്ക് മുന്നിൽ ഉണ്ടായിരുന്നുവെന്നതാണ് യാഥാർത്ഥ്യം.


നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും വലിയ വിജയമാണ് കാശ്മീരിനെ തിരിച്ച് ലോകത്തിന്റെ പറുദീസ എന്ന നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നത്. കാശ്മീരിന്റെ പ്രത്യേക പദവിയും അവകാശങ്ങളും റദ്ദാക്കിക്കൊണ്ട് 2019 ആഗസ്റ്റ് അഞ്ചിന് കേന്ദ്രം കൈക്കൊണ്ട തീരുമാനമാണ് അതിനു കാരണം. കാശ്മീർ വിഷയത്തിൽ നാളിതുവരെ മോദി സർക്കാർ നടത്തിയ എല്ലാ ഇടപെടലുകളും വളരെ പ്രൊഫഷണലും നീതിയുക്തവും ആയിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ.ഓരോ നിമിഷവും അശാന്തി മാത്രമായിരുന്ന കാശ്മീർ താഴ്‌വരയിൽ ഇന്ന് ശാന്തിയുടെ പൂവുകൾ വിരിഞ്ഞു നില്ക്കുന്നുവെങ്കിൽ അതിന് കാരണം കേന്ദ്രം കൈക്കൊണ്ട ചരിത്രതീരുമാനം ഒന്നുകൊണ്ടാണ്.
ഒരൊറ്റ ഇന്ത്യയെന്ന ആശയം പേറുന്ന ഒരു രാജ്യത്തിനുള്ളിൽ ഒരു സംസ്ഥാനത്തിനു മാത്രമായി വേറിട്ട നിർവചനം ; വേറിട്ട പരിഗണന. കാശ്മീരിൽ മുമ്പ് മറ്റ്‌ സംസ്ഥാനക്കാർക്ക് ഒരു തുണ്ട് ഭൂമി മേടിക്കാൻ കഴിയില്ലായിരുന്നു, അതിനു അവകാശമില്ലായിരുന്നു. ഒരു ജനാധിപത്യ രാജ്യത്തിന്റെ കീഴിൽ കോൺഗ്രസ് ചെയ്തത് വലിയ പാതകം തന്നെയായിരുന്നു. ആർട്ടിക്കിൾ 370 നിലനിറുത്തിയെന്നതാണ് കോൺഗ്രസ്സ് പാർട്ടി കാശ്മീർ ജനതയോട് ചെയ്ത ഏറ്റവും വലിയ പാതകം . രാഷ്ട്രീയഭേദങ്ങൾക്കപ്പുറമായിരിക്കണം ദേശീയത എന്ന വികാരം . ആ വികാരത്തിനു വിചാരത്തേക്കാൾ നിലവിൽ പ്രസക്‌തിയുള്ളതിനാൽ കാശ്മീർ വിഷയത്തിൽ ഞാൻ എന്നും കേന്ദ്രം കൈക്കൊണ്ട തീരുമാനത്തിനൊപ്പമാണ്.
കന്യാകുമാരി മുതൽ കാശ്മീർ വരെ നമ്മൾ ഇന്ത്യക്കാർ ഒന്നാണെന്നു വെറുതെ വരികളായി മാത്രം പാടേണ്ടതല്ല. ഹൃദയം കൊണ്ട് നമുക്കങ്ങനെ പാടാൻ കഴിയണമെങ്കിൽ കന്യകുമാരി മുതൽ കാശ്മീർ വരെ നമ്മൾ ഒന്നാകണം
മാറ്റങ്ങൾ വരണം എന്ന് വാ തോരാതെ വിളിച്ചു പറയാൻ ആരെകൊണ്ടും സാധിക്കും..* പക്ഷെ മാറ്റങ്ങൾ പ്രാവർത്തികമാക്കാൻ നട്ടെല്ലുള്ള ആളുകൾകേ പറ്റൂ


ഇത് ലാൽചൗക് കോൺഗ്രസ്‌ ഭരിച്ചിരുന്ന കാലത്ത് ഇവിടെ പാറിയിരുന്നത് പാകിസ്ഥാൻ പതാക.
ഇന്ന് 2021ൽ അവിടെ പാറുന്നത് ഭാരതത്തിന്റെ ത്രിവർണ പതാക
സാമ്പിൾ വെടിക്കെട്ട്‌ ഇങ്ങനെ ആണെങ്കിൽ ഒറിജിനൽ ഇവനൊക്കെ താങ്ങുമോ
താടിക്കാരൻ പയ്യനോട് വേണ്ട കളി.നമ്മൾ 1992ൽ ഈ സീനൊക്കെ വിട്ടതാ
“ഈ വർഷം രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ലാൽ-ചൗക് ഇത്തവണ ഹരിത ധവള ശോഭയിൽനിന്നും????????, ത്രിവർണ്ണ ശോഭയിലേക്ക്???????? പൂർണമായും മാറും “.
കാരണം “ഇന്ന് ഇന്ത്യ ഭരിക്കുന്നത് ആൺപിള്ളേരാണ്, നല്ല അസൽ ആൺപിള്ളേർ

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles