Friday, December 26, 2025

വീണ്ടും അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിന്റെയും മകളുടെയും വസതിയിലും ഓഫീസുകളിലും സി ബി ഐ റെയ്‌ഡ്

പട്ന: ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെയും മകളുടെയും വീട്ടിലും ഓഫീസുകളിലും സി ബി ഐ റെയ്‌ഡ്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണ് അന്വേഷണ സംഘം പരിശോധന ആരംഭിച്ചിരിക്കുന്നത്.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ജാമ്യം ലഭിച്ച്‌ ആഴ്ചകള്‍ക്ക് ശേഷമാണ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നിയമനത്തിലെ ക്രമക്കേടുകള്‍ ആരോപിച്ച്‌ ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത്. ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളെയും പുതിയ കേസില്‍ പ്രതി ചേർത്തിരിക്കുകയാണ്. രാഷ്ട്രീയ ജനതാദള്‍ മേധാവിയുടെ വസതികളടക്കം പതിനഞ്ചിടത്താണ് റെയ്‌ഡ് നടത്തുന്നത്.

139.35 കോടി രൂപയുടെ ദൊറാന്‍ഡ ട്രഷറി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ലാലു പ്രസാദ് യാദവ് കഴിഞ്ഞ മാസമാണ് ജയില്‍ മോചിതനായത്. കേസില്‍ സി ബി ഐ പ്രത്യേക കോടതി ഫെബ്രുവരിയില്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 60 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

Related Articles

Latest Articles