lampi-virus
ലക്‌നൗ: കന്നുകാലികളില്‍ ലംപി വൈറസ് പടരുന്നത് തടയാന്‍ നാല് അയല്‍ സംസ്ഥാനങ്ങളുമായുള്ള കന്നുകാലി വ്യാപാരം നിരോധിച്ച് യു.പി സര്‍ക്കാര്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, ദില്ലി എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരമാണ് നിരോധിച്ചത്. 28 ജില്ലകളില്‍ നിന്നുള്ള കന്നുകാലികളുടെ അന്തര്‍ ജില്ലാ നീക്കത്തിന് ‘ലോക്ക് ഡൗണ്‍’ ഏര്‍പ്പെടുത്തിയതായും മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ധരംപാല്‍ സിങ് വ്യക്തമാക്കി.
14 സംസ്ഥാനങ്ങളില്‍ വൈറസ് പടർന്നിരിക്കുകയാണ്. മനുഷ്യരിലെ കൊറോണ വൈറസ് പോലെ മാരകമാണ് കന്നുകാലികളിലെ ലംപി രോഗം. ഇത് കണക്കിലെടുത്താണ് സര്‍ക്കാരിന്റെ കന്നുകാലി വ്യാപാര നിരോധന നടപടിയെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രോഗം ബാധിച്ചത് 26,197 പശുക്കള്‍ക്കാണ്. അതില്‍ 16,872 പശുക്കളെ രക്ഷിക്കാനായി. ഝാന്‍സി, ആഗ്ര, അലിഗര്‍, മീററ്റ്, സഹാറന്‍പുര്‍, മൊറാദാബാദ്, ബറേലി ഡിവിഷനുകളിലെ 28 ജില്ലകളിലാണ് വൈറസ് പടര്‍ന്നിട്ടുള്ളത്. അവിടങ്ങളില്‍ നിന്നുള്ള കന്നുകാലികള്‍ ജില്ലക്ക് പുറത്തു പോകുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…