Sunday, May 5, 2024
spot_img

കന്നുകാലികളിലെ ലംപി വൈറസ്; നാല് സംസ്ഥാനങ്ങളുമായുള്ള കന്നുകാലി വ്യാപാരം നിരോധിച്ച്‌ ഉത്തര്‍പ്രദേശ്, മനുഷ്യരിലെ കൊറോണ വൈറസ് പോലെ മാരകം

ലക്‌നൗ: കന്നുകാലികളില്‍ ലംപി വൈറസ് പടരുന്നത് തടയാന്‍ നാല് അയല്‍ സംസ്ഥാനങ്ങളുമായുള്ള കന്നുകാലി വ്യാപാരം നിരോധിച്ച്‌ യു.പി സര്‍ക്കാര്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, ദില്ലി എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരമാണ് നിരോധിച്ചത്. 28 ജില്ലകളില്‍ നിന്നുള്ള കന്നുകാലികളുടെ അന്തര്‍ ജില്ലാ നീക്കത്തിന് ‘ലോക്ക് ഡൗണ്‍’ ഏര്‍പ്പെടുത്തിയതായും മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ധരംപാല്‍ സിങ് വ്യക്തമാക്കി.

14 സംസ്ഥാനങ്ങളില്‍ വൈറസ് പടർന്നിരിക്കുകയാണ്. മനുഷ്യരിലെ കൊറോണ വൈറസ് പോലെ മാരകമാണ് കന്നുകാലികളിലെ ലംപി രോഗം. ഇത് കണക്കിലെടുത്താണ് സര്‍ക്കാരിന്റെ കന്നുകാലി വ്യാപാര നിരോധന നടപടിയെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രോഗം ബാധിച്ചത് 26,197 പശുക്കള്‍ക്കാണ്. അതില്‍ 16,872 പശുക്കളെ രക്ഷിക്കാനായി. ഝാന്‍സി, ആഗ്ര, അലിഗര്‍, മീററ്റ്, സഹാറന്‍പുര്‍, മൊറാദാബാദ്, ബറേലി ഡിവിഷനുകളിലെ 28 ജില്ലകളിലാണ് വൈറസ് പടര്‍ന്നിട്ടുള്ളത്. അവിടങ്ങളില്‍ നിന്നുള്ള കന്നുകാലികള്‍ ജില്ലക്ക് പുറത്തു പോകുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles