പത്തനംതിട്ട കുറുമ്പൻ മൂഴിയിൽ വീണ്ടും ഉരുൾപൊട്ടൽ. കുറുമ്പൻ മൂഴി തോടിന് സമീപത്തെ വീടുകളിൽ വെള്ളം കയറി. ആളപായമില്ലെന്നാണ് ലഭിക്കുന്ന സൂചന. പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. സീതത്തോട് കോട്ടമണ്‍പാറയിലും ആങ്ങമൂഴി തേവര്‍മല വനമേഖലയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്ത് കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയതിനാൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.
കനത്ത മഴയോടെ സംസ്ഥാനത്ത് തുലാവർഷം തുടങ്ങി. കാലവർഷം പിൻവാങ്ങി. ഈയാഴ്ച അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കേരളാ തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ബംഗാൾ ഉൾക്കടലിൽ നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും.

