Sunday, September 27, 2026

ലഖ്‌നൗവും അഹമ്മദാബാദും പുതിയ ഫ്രാഞ്ചൈസികള്‍; ഐപിഎല്ലില്‍ ഇനി പുതിയ രണ്ട് ടീമുകള്‍ കൂടി

മുംബൈ: ഐപിഎല്ലില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി. ലഖ്‌നൗ, അഹമ്മദാബാദ് നഗരങ്ങളില്‍ നിന്നാണ് പുതിയ രണ്ടു ഫ്രാഞ്ചൈസികളെത്തിയിരിക്കുന്നത്. ആര്‍.പി ഗോയങ്ക ഗ്രൂപ്പ് 7090 കോടിയ്‌ക്ക് ലക്‌നൗ ടീമിനെയും സിവിസി ക്യാപി‌റ്റല്‍ ഗ്രൂപ്പ് 5600 കോടി രൂപ ക്വാട്ട് ചെയ്‌ത് അഹമ്മദാബാദ് ടീമിനെയും സ്വന്തമാക്കി. ഇതോടെ ഐപിഎല്‍ 2022 സീസണില്‍ ആകെ 10 ടീമുകള്‍ മത്സരിക്കാനുണ്ടാകും.

നേരത്തേ അദാനി ഗ്രൂപ്പിനായിരുന്നു അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് സിവിസി ക്യാപ്പിറ്റല്‍സ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം നേടിയെടുത്തത്. പുതിയ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ച് 10 ഗ്രൂപ്പുകളായിരുന്നു മല്‍സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അല്‍പ്പം വൈകിയെന്ന കാരണത്തെ തുടര്‍ന്ന് റിഥിസ് സ്‌പോര്‍ട്‌സ് അയോഗ്യരാക്കപ്പെട്ടതോടെ മല്‍സരം ഒമ്പതു പേരിലേക്കു ചുരുങ്ങി.

പത്ത് ലക്ഷം രൂപയുടെ ടെന്‍ഡര്‍ രേഖകളാണ് കമ്ബനികള്‍ എടുത്തത്. എന്നാല്‍ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപയായതിനാല്‍ വലിയ കമ്പനികളെ പങ്കെടുത്തുള‌ളു.

Related Articles

Latest Articles