Monday, May 20, 2024
spot_img

ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം: തീവ്രത 7.3, സുനാമി മുന്നറിയിപ്പില്ല

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. ഇന്തോനേഷ്യയിലെ മാലുകു ദ്വീപിനെ നടുക്കിയ ഭൂകമ്പത്തില്‍ 7.3 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.28 നാണ് ഭൂകമ്പമുണ്ടായത്. വന്‍ ഭൂചലനമാണ് ഉണ്ടായതെങ്കിലും ഇതുവരെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

മാലുകു പ്രദേശത്ത് നിന്നും 165 കിലോമീറ്റര്‍ മാറിയാണ് ഭുകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ ആളപായമില്ല . കഴിഞ്ഞ ആഴ്ചയും ഇന്തോനേഷ്യയില്‍ സമാനരീതിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

ഇന്തോനേഷ്യയില്‍ 2004 ഡിസംബര്‍ 26 ന് റിക്ടര്‍ സ്‌കെയിലില്‍ 9.1 രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെയാണ് ലോകത്തെ നടുക്കിയ സുനാമിയുണ്ടായത്. ആഞ്ഞടിച്ച സുനാമിയില്‍ 220,000 ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Related Articles

Latest Articles