Sunday, November 8, 2026

ശരാശരിയില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളെങ്ങനെ പി എസ് സി റാങ്ക് ലിസ്റ്റിലെത്തി? അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

കണ്ണൂര്‍: ശരാശരിയില്‍ നിലവാരത്തിൽ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തുന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കുറ്റവാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ചില അധ്യാപകര്‍ വ്യാജ പരീക്ഷ എഴുതി. പി എസ് സിയിലെ ക്രമക്കേടുകള്‍ കേരളത്തിലെ ഏജന്‍സികള്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥിയെ കുത്തി വീഴ്ത്തിയ എസ്എഫ്ഐ ക്രിമിനൽ ശിവരഞ്ജിത്ത് സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരനാണ്. രണ്ടാം പ്രതി നസീം പോലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്.

ജൂലൈ ഒന്നിന് പുറത്തുവന്ന പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ നിയമന ശിപാര്‍ശ അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് യൂണിവേഴ്‌സിറ്റി കോളജില്‍ സംഘര്‍ഷമുണ്ടായത്

Related Articles

Latest Articles