Monday, May 20, 2024
spot_img

ശിവരഞ്ജിത്തിന്റെ വീട്ടിൽ സർവകലാശാലയുടെ പുത്തൻ ഉത്തരക്കടലാസുകളും ഡയറക്ടറുടെ സീലും: പരീക്ഷക്ക് ജയിച്ചത് കോപ്പിയടിച്ചെന്ന് സംശയം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥിയെ കുത്തി വീഴ്ത്തിയ എസ്എഫ്ഐ ക്രിമിനൽ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരളസർവകലാശാലയുടെ ഉത്തരക്കടലാസ് പിടിച്ചെടുത്തു. ഉത്തരക്കടലാസുകൾ കൂടാതെ കോളേജിലെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട് . ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സർവകലാശാല പരീക്ഷയ്ക്ക് ഉത്തരം എഴുതാൻ നൽകുന്ന പേപ്പറുകളും സീലും കണ്ടെത്തിയത്.

എന്തിനാണ് ശിവരഞ്ജിത്ത് പേപ്പറുകള്‍ സൂക്ഷിച്ചു വച്ചതെന്നും എവിടെ നിന്നാണ് ഇത് കിട്ടിയതെന്നും വ്യക്തമല്ല. പരീക്ഷക്ക് കോപ്പി അടിക്കാന്‍ വേണ്ടിയാവാം ഉത്തരക്കടലാസുകള്‍ ഉപയോഗിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. നാല് കെട്ട് ഉത്തരപേപ്പറുകളാണ് ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഒരു കെട്ടില്‍ പന്ത്രണ്ട് ആന്‍സര്‍ ഷീറ്റുകളാണുള്ളത്.

കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് എസ്‌ഐയുടെ നേതൃത്വത്തിലാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ വൈകിട്ട് റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇരുമ്പ് വടിയടക്കമുള്ള ആയുധങ്ങളുമായി എത്തിയ ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തി.

Related Articles

Latest Articles