ഇസ്‌ലാമാബാദ് : പാക് ഭീകരന്മാരെ ,ലക്ഷ്യമിട്ട് വീണ്ടും അജ്ഞാതന്റെ വിളയാട്ടം. ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ റസുള്ള നിസാനി എന്ന അബു സയുള്ളയാണ് ഇത്തവണ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സിന്ധ് പ്രവിശ്യയിൽ വച്ചാണ് അജ്ഞാതരായ തോക്കുധാരികൾ റസുള്ള നിസാനിയെ കൊലപ്പെടുത്തിയതെന്ന് പാക് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 2006-ൽ ആർഎസ്‌എസ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനായിരുന്നു ഇയാൾ
പാക് സർക്കാർ സുരക്ഷ നൽകിയിരുന്ന നിസാനി ഇന്ന് ഉച്ചയ്ക്ക് സിന്ധിലെ മാറ്റ്‌ലിയിലുള്ള തന്റെ വീട് വിട്ടിറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ അജ്ഞാതർ നിറയൊഴിക്കുകയായിരുന്നു.
2005-ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആക്രമണത്തിലും 2001-ൽ രാംപൂരിലെ സിആർപിഎഫ് ക്യാമ്പിൽ നടന്ന ഭീകരാക്രമണത്തിലും റസുള്ള നിസാനി ഉൾപ്പെട്ടിരുന്നു.

