Monday, May 20, 2024
spot_img

ലഷ്കർ നേതാവ് മുഹമ്മദ് ഖാസിം ഗുജ്ജാർ ഭീകരരുടെ പട്ടികയിൽ ; കേന്ദ്രസർക്കാർ നടപടി യുഎപിഎ നിയമപ്രകാരം

ദില്ലി : പാക് അധീന കശ്മീരിൽ കഴിയുന്ന ലഷ്കർ നേതാവ് മുഹമ്മദ് ഖാസിം ​ഗുജ്ജാർ എന്ന സൽമാൻ സുലൈമാനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. യുഎപിഎ നിയമപ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

നിരവധി ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള 32-കാരനായ മുഹമ്മദ് ഖാസിം ഗുജ്ജാർ ജമ്മുവിലെ റിയാസി ജില്ലയിലുള്ള അം​ഗ്രല സ്വദേശിയാണ്. ഇയാൾ പലവിധത്തിലുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. മുഹമ്മദ് ഖാസിം ​ഗുജ്ജാർ മുഖ്യപങ്കുവഹിച്ച പല ഭീകരാക്രമണങ്ങളിലും നിരവധി പേർക്ക് പരിക്കേൽക്കുകയും ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇയാൾ അതിർത്തി വഴി ആയുധക്കടത്ത് നടത്തിയതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. നിരവധി യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും മുഹമ്മദ് ഖാസിം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

Related Articles

Latest Articles