lata-mangeshkar-to-remain-in-the-icu-under-observation-says-doctor
മുംബൈ: ഇന്ത്യൻ ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ബന്ധുക്കൾ. കോവിഡ് (Lata Mangeshkar Covid) സ്ഥിരീകരിച്ച് ചൊവ്വാഴ്ചയാണ് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ലതാ മങ്കേഷ്ക്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അസുഖത്തിൽ നിന്ന് പതിയെ മോചിതയായി കൊണ്ടിരിക്കുകയാണെന്നും ലതാ മങ്കേഷ്കറിന്റെ ബന്ധുക്കൾ അറിയിച്ചു. നിലവിൽ മുംബൈ ബ്രീച്ച് ക്യാൻഡി ആശുപത്രിയിൽ ചികിത്സയിലാണ് ലത മങ്കേഷ്ക്കർ.
ശ്വാസ തടസ്സം മൂലമുള്ള പ്രശ്നങ്ങളുമായി സെപ്റ്റംബറിലും ലതാ മങ്കേഷ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 92 വയസ്സാണ് ലതാ മങ്കേഷ്കറിന്. അതേസമയം പ്രായം കണക്കിലെടുത്താണ് മുൻകരുതൽ എന്ന നിലയിലാണ് ലതാ മങ്കേഷ്കറിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്ന് ഇന്നലെ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ആയിരത്തിലധികം ഹിന്ദി ചിത്രങ്ങൾക്കായി ലതാ മങ്കേഷ്കർ പാടിയിട്ടുണ്ട്. സംഗീത ലോകത്തെ നിരവധി അവാർഡുകളും ഈ വിശ്രുത ഗായികയെ തേടിയെത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യൻ ഇതിഹാസ ഗായികയായ ലതാജിയുടെ രോഗസൗഖ്യത്തിനായി പ്രാർത്ഥനകള്‍ നേർന്ന് നിരവധി താരങ്ങളും ആരാധകരും സോഷ്യൽമീഡിയയിലുള്‍പ്പെടെ കുറിപ്പുകൾ പങ്കുവച്ചിരുന്നു.
ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…