ദില്ലി: രാജ്യത്ത് കോവിഡിൽ (Covid Updates In India) കൂടുതൽ ആശ്വാസം. 24 മണിക്കൂറിനിടെ 10,302 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. 11,787 പേർ രോഗമുക്തി നേടി. ഇതോടെ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,24,868 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 267 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ മരണം 4,65,349 ആയി. രാജ്യത്ത് ഇതുവരെ 3.44 കോടി പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 3.39 കോടിയും രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,59,931 പേർക്ക് കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് നൽകി. രാജ്യത്ത് ഇതുവരെ 115.79 ആളുകൾ വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം കേരളത്തിലും കോവിഡ് രോഗികൾ കുറയുകയാണ്. 5,754 പേര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍ 335, പത്തനംതിട്ട 301, ഇടുക്കി 262, വയനാട് 209, പാലക്കാട് 199, മലപ്പുറം 191, ആലപ്പുഴ 181, കാസര്‍ഗോഡ് 83 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ നിരക്ക്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,266 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,99,044 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5222 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 370 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 61,348 കോവിഡ് കേസുകളില്‍, 6.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

