Sunday, May 19, 2024
spot_img

ഇത് ഭാരതത്തിന് അഭിമാന മുഹൂർത്തം; ഇന്ത്യയുടെ ചരിത്രത്തിന് മറ്റൊരു പൊൻതൂവൽ കൂടി ,അഭിമാന റോക്കറ്റായ പിഎസ്എൽവി സി 54 ന്റെ വിക്ഷേപണം ഇന്ന്

ഇന്ത്യയുടെ അഭിമാന റോക്കറ്റായ പിഎസ്എൽവി സി 54 ന്റെ വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് 11.56 നാണ് വിക്ഷേപണം.ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 6 ഉൾപ്പെടെ ഒൻപത് ഉപഗ്രഹങ്ങളാണ് സി 54 ഭ്രമണപഥങ്ങളിൽ എത്തിക്കുക. രണ്ട് ഭ്രമണപഥങ്ങളിലായാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക.

ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം എസ് കഴിഞ്ഞ ദിവസമാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്റോസ്പേസ് എന്ന സ്റ്റാര്‍ട്ടപ്പാണ് റോക്കറ്റ് വികസിപ്പിച്ചത്. മിഷന്‍ പ്രാരംഭ് എന്ന് പേര് നല്‍കിയിരുന്ന ദൗത്യമാണ് ഇന്ത്യ പൂര്‍ത്തീകരിച്ചത്

Related Articles

Latest Articles