Saturday, May 18, 2024
spot_img

എസ്‌എന്‍സി ലാവലിന്‍ കേസ്; പിണറായി വിജയനെ വെറുതെ വിട്ടതിനെതിരെയുള്ള അപ്പീല്‍ ഇന്ന് സുപ്രീം കോടതിയില്‍

ദില്ലി: എസ്‌എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ വെറുതെ വിട്ടതിനെതിരെയുള്ള അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഇടുക്കിയിലെ പള്ളിവാസല്‍, ചെങ്കുളം, പിന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്‌എന്‍സി ലാവ്ലിനുമായി ഉണ്ടാക്കിയ കരാറില്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ ക്രമക്കേട് നടന്നുവെന്നാണ് കേസ്.

2017 ഒക്ടോബര്‍ മാസത്തില്‍ സുപ്രീംകോടതിയിലെത്തിയ കേസ് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബെഞ്ചിലായിരുന്നു . ഇക്കഴിഞ്ഞ ഓഗസ്റ്റ് 28നാണ് കേസ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരുള്‍പ്പെട്ട പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ബെഞ്ചില്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ടിനെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐയും, കസ്തൂരിരങ്കഅയ്യര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.

Related Articles

Latest Articles