Sunday, November 15, 2026

വാ നമുക്ക് തല്ലി തീർക്കാം !!! കോടതി പരിസരത്ത് പരസ്‌പരം തല്ലി അഭിഭാഷകയും വനിതാ ജഡ്ജിയും ! വീണ്ടും വൈറലായി വീഡിയോ; പക്ഷേ യാഥാർഥ്യം ഇത് !

അഭിഭാഷകയും വനിതാ ജഡ്ജിയും കോടതി പരിസരത്ത് പരസ്‌പരം തമ്മിൽ തല്ലുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വീണ്ടും വൈറലാകുന്നു. 2022 ൽ നടന്ന സംഭവത്തിന്റെ വീഡിയോ അന്നും വൈറലായിരുന്നു.

മായങ്ക് ബർമി എന്ന എക്സ് ഉപഭോക്താവ് മഹാരാഷ്ട്രയിലെ ഒരു കോടതിമുറിയിൽ സംഭവിച്ചതെന്ന അവകാശവാദത്തോടെയാണ് വീഡിയോ പങ്കുവച്ചത്. അഭിഭാഷകയുടെ കക്ഷിക്ക് ജാമ്യം അനുവദിക്കാൻ ജഡ്ജി വിസമ്മതിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നത്. ഒരു പോലീസുകാരി ഇടപെട്ട് രംഗം ശാന്തമാക്കുന്നത് വരെയും ഇരുവരും തമ്മിലുള്ള തല്ല് തുടർന്നു.

അതേസമയം ഈ സംഭവം മഹാരാഷ്ട്രയിൽ നടന്നതല്ല എന്നതാണ് വാസ്തവം. ഇത് ഉത്തര്‍പ്രദേശിലെ കസ്കഞ്ചില്‍ നടന്ന സംഭവമാണ് എന്നതാണ് യാഥാർഥ്യം. ജാഗരണ്‍ വാര്‍ത്താ പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇത് അഭിഭാഷകയും വനിതാ ജഡ്ജിയും തമ്മിലുള്ള സംഘർഷമല്ല മറിച്ച് രണ്ട് അഭിഭാഷകര്‍ തമ്മില്‍ നടന്ന സംഘര്‍ഷമാണ്. വാദങ്ങള്‍ക്കിടെയുണ്ടായ വാക്പോര് പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കോടതി പരിസരത്ത് വെച്ച് നടന്ന സംഘര്‍ഷത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരും സഹ അഭിഭാഷകരും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കിയതായും സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്. 2022 ഒക്ടോബര്‍ 28നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related Articles

Latest Articles