Monday, September 21, 2026

രാജ്‌മോഹന്‍ ഉണ്ണിത്താൻ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി പരാതി

പിലാത്തറ: കാസര്‍ഗോഡ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി ഉന്നയിച്ച്‌ എല്‍ഡിഎഫ് രംഗത്ത്. റീപോളിംഗ് നടക്കുന്ന പിലാത്തറയിലെ ബൂത്ത് നമ്പര്‍ 19ല്‍ ക്യൂവില്‍ നിന്നവരോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വോട്ട് ചോദിച്ചെന്നാണ് പരാതി.

എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാണ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും, പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് സ്ഥാനാര്‍ഥിക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Latest Articles