Wednesday, May 1, 2024
spot_img

സിപിഎമ്മിന്റെ അവിശ്വാസ പ്രമേയത്തിന് ലീഗിന്റെ പിന്തുണ ! തൃക്കാക്കര നഗരസഭയിൽ ലീഗുകാരനായ വൈസ് ചെയർമാനെതിരെ അവിശ്വാസം പാസായി; വാ തുറക്കാനാകാതെ ഭരണകക്ഷിയായ കോൺഗ്രസ്

fകൊച്ചി : മുസ്‌ലിം ലീഗ് പ്രതിനിധിക്കെതിരെ മുസ്‌ലിം ലീഗും സിപിഎമ്മും ഒന്നിച്ചതോടെ തൃക്കാക്കര നഗരസഭയിൽ വൈസ് ചെയർമാനെതിരായ അവിശ്വാസം പാസായി. മുസ്‌ലിം ലീഗ് പ്രതിനിധി എ.എ. ഇബ്രാഹിം കുട്ടിക്കെതിരായ അവിശ്വാസപ്രമേയമാണ് മുസ്‌ലിം ലീഗിന്റെ തന്നെ പിന്തുണയോടെ പാസായത്. ഇതിനു പിന്നാലെ വൈസ് ചെയർമാന്റെ ബോർഡ് കീറി എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു. ഭരണകക്ഷിയായ കോൺഗ്രസ് അവിശ്വാസപ്രമേയത്തിൽ നിന്നും വിട്ടുനിന്നു.

ഇടതുമുന്നണിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. മൂന്ന് ലീഗ് അംഗങ്ങളും മൂന്ന് സ്വതന്ത്രരും പ്രമേയത്തെ ഈ പ്രമേയത്തെ പിന്തുണച്ചു. മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടും വൈസ് ചെയർമാനായിരുന്ന എ.എ. ഇബ്രാഹിംകുട്ടി രാജിവെക്കാത്തതിനെ തുടർന്നാണ് ലീഗ് അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചത്.

Related Articles

Latest Articles