Sunday, May 12, 2024
spot_img

സ്ഥിരമായി ഫാനിനു ചുവട്ടിലാണോ കിടന്നുറങ്ങുന്നത്; എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വൻ അപകടം!!!

സ്ഥിരമായി ഫാനിനു ചുവട്ടിലാണോ കിടന്നുറങ്ങുന്നത്; എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വൻ അപകടം!!! | Fan

എത്ര തണുപ്പായാലും ഇവര്‍ ഫാന്‍ ഓണാക്കി മാത്രമേ ഉറങ്ങൂ. എന്നാല്‍ രാത്രി മുഴുവന്‍ ഫാനിനു ചുവട്ടില്‍ കിടന്നുറങ്ങുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എല്ലാവര്‍ക്കും ഇത് ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നില്ല, എന്നാല്‍ ചില ആളുകള്‍ക്ക് ഇത് നേരിയ തോതില്‍ ചില ആരോഗ്യ അസ്വസ്ഥതകള്‍ കാണിക്കുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

കൊറിയയിലെ ഗ്രാമീണര്‍ക്കിടയില്‍ നിലനില്‍ക്കുന്നൊരു അന്ധവിശ്വാസമാണ് രാത്രി മുഴുവന്‍ ഫാനിനു ചുവട്ടില്‍ കിടന്നുറങ്ങിയാല്‍ ശ്വാസം കിട്ടാതെ മരിക്കുമെന്ന്. ഈ വിശ്വാസം മറയാക്കി ടൈമര്‍ സംവിധാനമുള്ള പ്രത്യേകതരം ഫാനുകളാണ് അവിടങ്ങളില്‍ വിപണിയിലെത്തുന്നത്. ഇത്തരം ഫാന്‍ ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ തനിയെ ഓഫാകുമെന്നതിനാല്‍ മരണഭയമില്ലാതെ അവര്‍ ഉറങ്ങുന്നു. നമ്മുടെ നാട്ടിലും ടൈമര്‍ സംവിധാനമുള്ള ഫാനുകള്‍ക്ക് ഇപ്പോള്‍ പ്രചാരം വര്‍ദ്ധിക്കുകയാണ്. നമ്മുടെ നാടിന്റെ കാലാവസ്ഥ മാറുന്നതിനാല്‍ ഒരു നിശ്ചിത കാലത്തേക്ക് മാത്രമേ യഥാര്‍ത്ഥത്തില്‍ ഫാനിന്റെ ആവശ്യം വരുന്നുള്ളൂ.

മുറിയില്‍ ആവശ്യത്തിന് കാറ്റ് നല്‍കുക മാത്രമാണ് ഫാന്‍ ചെയ്യുന്നത്. ഫെബ്രുവരി-മെയ് മാസങ്ങളില്‍ മാത്രമാണ് അധികമായി ചൂട് അനുഭവപ്പെടാറ്. ചൂടുകാലത്ത് ശരീരത്തില്‍ വിയര്‍പ്പ് വര്‍ധിക്കും. ഈ വിയര്‍പ്പിനുമേല്‍ കാറ്റടിക്കുമ്പോള്‍ ജലാംശം ബാഷ്പീകരിക്കുന്നതിനാലാണ് നമുക്ക് തണുപ്പ് അനുഭവപ്പെടുന്നത്. ഫാനില്‍ നിന്ന് വായു സഞ്ചരിക്കുന്നത് നിങ്ങളുടെ വായ, മൂക്ക്, തൊണ്ട എന്നിവ വരണ്ടതാക്കുന്നു. ഇത് അമിതമായി കഫം ഉല്‍പാദിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. കാലക്രമേണ ഇത് തലവേദന, ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് കാരണമാകാം. ഒരു ഫാന്‍ നിങ്ങളെ രോഗിയാക്കില്ലെങ്കിലും കാലാവസ്ഥ നിങ്ങള്‍ക്ക് പണിതന്നേക്കാം. തണുത്ത കാലാവസ്ഥയിലാണെങ്കില്‍ ഇത് രോഗലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കിയേക്കാം. കൂടുതല്‍ വെള്ളം കുടിച്ചും ഫാനിനൊപ്പം ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിച്ചും നിങ്ങള്‍ക്ക് ഇത്തരം അവസ്ഥകളില്‍ നിന്ന് രക്ഷനേടാം.

നിങ്ങളുടെ മുറിയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഫാന്‍ ഓണാക്കുന്നതിലൂടെ വായുവില്‍ പൊടിയും മറ്റും നിറയാന്‍ കാരണമാകുന്നു. ഇത് ചിലരില്‍ അലര്‍ജികള്‍ക്ക് കാരണമാകുന്നു. ഫാനിന്റെ ലീഫുകളും പൊടിപടലത്തിന്റെ മറ്റൊരു ഉറവിടമാണ്. ഇത് നിങ്ങള്‍ ശ്വസിക്കുന്നതിലൂടെ മൂക്കൊലിപ്പ്, തൊണ്ടയിലെ ചൊറിച്ചില്‍, തുമ്മല്‍, കണ്ണുകളില്‍ വെള്ളം, അല്ലെങ്കില്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ പോലുള്ള ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാം.

ഫാനിന്റെ ലീഫിന്റെ ഇരുവശവും ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. കിടപ്പുമുറിയില്‍ വസ്ത്രങ്ങള്‍, കടലാസുകള്‍, പുസ്തകങ്ങള്‍, ചാക്കുകെട്ടുകള്‍, ബോക്‌സുകള്‍ എന്നിവയൊന്നും വലിച്ചുവാരിയിടരുത്. കിടപ്പുമുറി എപ്പോഴും ശുചിയാക്കി സൂക്ഷിക്കുക. രാത്രി മുഴുവന്‍ ഫാനിട്ട് ഉറങ്ങുന്നതിലൂടെ ഫാനില്‍ നിന്നുള്ള കാറ്റ് നിങ്ങളുടെ ചര്‍മ്മത്തെയും കണ്ണുകളെയും വരണ്ടതാക്കും. ഇത് തടയാനായി നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ മോയ്‌സ്ചറൈസറും കണ്ണില്‍ ഐ ഡ്രോപ്പും ഉപയോഗിക്കാം.

Related Articles

Latest Articles