Monday, May 27, 2024
spot_img

വനം വകുപ്പിനെ പറ്റിച്ച് അമ്മ പുലി; കൂട്ടില്‍ കയറാതെ കുഞ്ഞിനെ കൈകൊണ്ട് നീക്കിയെടുത്ത് കൊണ്ടുപോയി

പാലക്കാട്: പുലിക്കൂട്ടില്‍വച്ച കുഞ്ഞുങ്ങളില്‍ ഒരെണ്ണത്തിനെ തള്ളപ്പുലി കൊണ്ടുപോയി. കൂട്ടില്‍ അകപ്പെടാതെ ഇന്ന് പുലര്‍ച്ചെയാണ് തള്ളപ്പുലി കുഞ്ഞിനെ കൊണ്ടുപോയത്. കൂട്ടിനുള്ളില്‍ ബോക്സിലായിരുന്നു കുഞ്ഞിനെവച്ചിരുന്നത്.

തള്ളപ്പുലി കൂട്ടില്‍ കയറാതെ കൈകൊണ്ട് കുഞ്ഞിനെ നീക്കിയെടുക്കുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. ഇതിനെ ഇന്ന് രാത്രി വീണ്ടും പുലിക്കൂട്ടില്‍ വയ്ക്കും. തള്ളപ്പുലി വീണ്ടും എത്തുമെന്നാണ് പ്രതീക്ഷയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ മാസം ഒന്‍പതിന് പാലക്കാട് ഉമ്മിനിയിലെ അടഞ്ഞുകിടക്കുന്ന വീട്ടിലാണ് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. തള്ളപ്പുലി ഓടിപ്പോകുന്നത് നാട്ടുകാരിലൊരാള്‍ കണ്ടിരുന്നു. തുടര്‍ന്ന് വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു.

Related Articles

Latest Articles