ഒലവക്കോട്: പാലക്കാട് ജനവാസമേഖലയില്‍ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. ഒലവക്കോട് ഉമ്മിനിയിൽ തകർന്ന വീടിനുള്ളിലാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഈ പുലിക്കുഞ്ഞുങ്ങൾക്ക് പതിനഞ്ച് ദിവസം പ്രായമുണ്ട്.
ഇവയെ പാലക്കാട് ഡി.എഫ്.ഒ ഓഫീസിലേക്ക് മാറ്റി. തള്ളപ്പുലി പ്രവസിച്ചിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. ദിവസങ്ങൾക്ക് മുൻപ് ജനിച്ചതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം, വലിയ പുലിയെയും വീടിനുള്ളിൽ കണ്ടിരുന്നതായി ദൃക്സാക്ഷി പൊന്നൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയെ കണ്ടെത്താനായില്ല. നിലവിൽ തള്ളപ്പുലിയ്‌ക്കായുള്ള തെരച്ചിലും വനംവകുപ്പ് ആരംഭിച്ചു. മാത്രമല്ല പുലിക്കുഞ്ഞുങ്ങളെ കണ്ടതോടെ ആശങ്കയിലാണ് പ്രദേശവാസികൾ.

