Friday, May 3, 2024
spot_img

നെഞ്ച് വിരിച്ച് എഴുന്നേറ്റ് നിന്ന് പുള്ളിപ്പുലി, വീഡിയോ വൈറൽ

ജന്തുലോകം എന്നും മനുഷ്യന് കൗതുകമുണ്ടാക്കുന്ന മേഖലതന്നെയാണ്. സമൂഹ മാദ്ധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇക്കാലത്ത് വന്യജീവികളുടെ കൗതുകമുണർത്തുന്ന വീഡിയോകള്‍ അതിവേഗമാണ് പ്രചരിക്കുന്നത്.അത്തരത്തിലൊരു വീഡിയോ വീണ്ടും വൈറലാകുകയാണ്. റോഡരികിലൂടെ നടന്നു വരുന്ന പുള്ളിപ്പുലിയാണ് ദൃശ്യത്തിന്റെ തുടക്കത്തിലുള്ളത്. പിന്നാലെ പുള്ളിപ്പുലി മെല്ലെ തന്റെ നടത്തം അവസാനിപ്പിക്കുന്നു.

തുടർന്ന് കാർട്ടൂൺ സിനിമകളിലെ രംഗങ്ങൾക്ക് സമാനമായി പിന്‍കാലുകളില്‍ നില്‍ക്കുകയാണ് പുള്ളിപ്പുലി. ഒപ്പം മുന്‍കാലുകള്‍ ഉയര്‍ത്തിയിട്ടുമുണ്ട്. നെഞ്ച് വിരിച്ചാണ് പുലിയുടെ നില്‍പ്പ്.

ഐഎഫ്എസ് ഓഫീസറായ സാകേത് ബഡോലയാണ് വീഡിയോ ദൃശ്യങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്. ‘ ഒരു എയര്‍പോര്‍ട്ടിന് പുറത്ത് പാപ്പരാസികളെ കണ്ടതിന് ശേഷം സെലിബ്രറ്റികള്‍’ എന്ന അടികുറിപ്പോടെയാണ് വീഡിയോ ദൃശ്യങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്.

പൂച്ചകളും, പട്ടികളും രണ്ടുകാലില്‍ നില്‍ക്കുന്നത് സാധാരണമാണെങ്കിലും. പുള്ളിപ്പുലി ഇത്തരത്തില്‍ നില്‍ക്കുന്നത് അപൂർവ്വമാണ്. വീഡിയോ ഇതിനകം 60,000 ത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

Related Articles

Latest Articles