Saturday, May 11, 2024
spot_img

ജമ്മു ഡ്രോണ്‍ ആക്രമണത്തിന്, പിന്നില്‍ ലഷ്‌കർ ഇ ത്വയ്ബ തന്നെ; റിപ്പോർട്ട് പുറത്ത്

ജമ്മു: ജമ്മു വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ലഷ്‌കർ ഇ- ത്വയ്ബയും നിരോധിത സംഘടനയായ ടിആർഎഫും ആണെന്ന്‌ റിപ്പോർട്ട്‌ പുറത്ത്. സ്‌ഫോടനം നടത്താൻ ഉപയോഗിച്ച ഡ്രോണുകളിൽ ഏകദേശം 1.5 കിലോഗ്രാം ആർ‌ഡി‌എക്സ് ഉണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. ജി‌പി‌എസ് വഴിയാണ് ഡ്രോണുകൾ പ്രവർത്തിപ്പിച്ചതെന്നാണ്‌ ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നിലവിൽ എയർഫോഴ്‌സ്‌ സ്റ്റേഷൻ ആക്രമണം അന്വേഷിക്കുന്നത്‌ എൻഐഎ ആണ്‌. ജൂൺ 27 നാണ്‌ ജമ്മുവിലെ വ്യോമസേന താവളത്തിനുള്ളിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ച്‌ ആക്രമണം നടത്തിയത്.വിമാനങ്ങൾ പാർക്ക് ചെയ്‌തിരുന്ന സ്ഥലമാണ് ഡ്രോണുകൾ ലക്ഷ്യമിട്ടിരുന്നതായി കരുതുന്നത്. സംഭവത്തിൽ വലിയ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. ഇന്ത്യൻ വ്യോമസേന നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഒന്ന് കെട്ടിടത്തിന്‍റെ മേൽക്കൂരയ്ക്ക് ചെറിയ നാശനഷ്‌ടമുണ്ടാക്കി, മറ്റൊന്ന് തുറസ്സായ സ്ഥലത്ത് പൊട്ടിത്തെറിച്ചതായും കണ്ടെത്തി.

ഈ ആക്രമണത്തിനുപിന്നാലെ രാജ്യത്തിൻറെ പല ഭാഗത്തുനിന്നും ഡ്രോണുകൾ പിടിച്ചെടുക്കുകയുണ്ടായി. കർശന സുരക്ഷയാണ് ജമ്മുവിലും പരിസര പ്രദേശങ്ങളിലും ഇപ്പോഴും ഏർപ്പെടുത്തിയിരിക്കുന്നത്. സ്ഫോടനം നടന്ന് ദിവസങ്ങൾക്കകം തന്നെ ലഷ്കർ ഇ ത്വയ്ബയുടെ കൊടുംഭീകരനായ നദീം അബ്രാറിനെ ശ്രീനഗറിൽ സൈന്യം വധിച്ചിരുന്നു. ആൾട്ടോ കാറിൽ ശ്രീനഗറിലേക്കുള്ള യാത്രയ്ക്കിടെ വാഹനം തടഞ്ഞ് നിർത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. നിരവധി വർഷങ്ങളായി കശ്മീരിൽ ഭീകരപ്രവർത്തനം നടത്തുന്നതിലും, അക്രമങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നദീം അബ്രാറിനു പങ്കുണ്ടെന്ന് അന്വേഷണസംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles