Saturday, May 4, 2024
spot_img

കത്തുവിവാദം; തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ബിജെപി ഹർത്താൽ, പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് തീരുമാനമെന്ന് ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്

തിരുവനന്തപുരം∙ മേയറുടെ കത്തു വിവാദത്തിൽ പ്രതിഷേധിച്ച് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. ജനുവരി ഏഴിന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ബിജെപി ഹർത്താൽ നടത്തും. ജനുവരി ആറിന് ബിജെപി പ്രവർത്തകർ കോർപറേഷൻ വളയും. നിയമന തട്ടിപ്പു വിവാദത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് തീരുമാനമെന്ന് ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറ‍ഞ്ഞു. പ്രതിഷേധം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും പാർട്ടി ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കോർപറേഷനിലെ താൽക്കാലിക തസ്തികളിലേക്ക് പരിഗണിക്കാൻ പാർട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയർ ആര്യാ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എഴുത്തിയെന്നു പറയുന്ന കത്ത് പുറത്തുവന്നതോടെയാണ് വിവാദം ആരംഭിച്ചത്. മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും പ്രതിഷേധത്തിലാണ്. എന്നാൽ രാജിവേണ്ടെന്ന നിലപാടിലാണ് സിപിഎം. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

Related Articles

Latest Articles