Sunday, May 19, 2024
spot_img

ചരിത്ര നിയോഗം: ലഡാക്കിൽ ദേശീയപതാക ഉയർത്തുന്നത് ലഫ്റ്റ്നന്‍റ് കേണൽ എം എസ് ധോണി

ശ്രീനഗർ: എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ലഡാക്കിൽ ഇന്ത്യൻ പതാക ഉയർത്താനുള്ള ചരിത്രനിയോഗം മഹേന്ദ്രസിംഗ് ധോണിക്ക്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനും ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റ്നന്‍റ് കേണലുമാണ് ഝാർഖണ്ഡുകാരനായ ധോണി.

അനുച്ഛേദം 370ന്‍റെ റദ്ദാക്കലിലൂടെ കേന്ദ്രഭരണ പ്രദേശമായി മാറിയ ലഡാക്കിൽ ആദ്യമായി ദേശീയ പതാക ഉയർത്തുന്ന ഇന്ത്യക്കാരൻ എന്ന ചരിത്രനിയോഗമാണ് ധോണിയെത്തേടി എത്തിയിരിക്കുന്നത്.

നിലവിൽ കശ്മീരിലെ 106 ബറ്റാലിയനൊപ്പം സൈനിക സേവനം നടത്തുകയാണ് ധോണി. രണ്ടു മാസത്തേക്കാണ് അദ്ദേഹം സ്വയം സൈനിക സേവനം തിരഞ്ഞെടുത്തത്. സൈനികര്‍ക്കൊപ്പമാണ് ധോണി താമസിക്കുന്നത്. നാളെ അദ്ദേഹം ലേയിലേക്ക് പോകും. ജൂലൈ 31ന് ബറ്റാലിയനിൽ എത്തിയ ധോനി ആഗസ്ത് 15 വരെ തുടരും .

അതുവരെ 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്‌പോസ്റ്റ് തുടങ്ങിയ ചുമതലകള്‍ അദ്ദേഹം വഹിക്കും.

Related Articles

Latest Articles