കൊച്ചി : ലൈഫ് മിഷന്‍ കോഴക്കേസില്‍ എം. ശിവശങ്കറിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ലൈഫ് മിഷൻ കരാർ യൂണിടാക്കിന് നൽകാൻ ശിവശങ്കറിന് 1 കോടി രൂപ കോഴ ലഭിച്ചെന്നാണ് കേസ്. എന്നാൽ ഈ ആരോപണം അദ്ദേഹം നിഷേധിക്കുകയാണ് ചെയ്തത്. ഈ കാര്യത്തിൽ വ്യക്തതവരുത്താനും കേസിൽ മറ്റ് ആർക്കൊക്കെ പങ്കുണ്ടെന്നും പരിശോധിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതിനിടെ സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സപ്പ് ചാറ്റുകള്‍ പുറത്തു വന്നു . പല പ്രധാന തെളിവുകളും അതിൽ നിന്ന് ലഭിച്ചതായി ഇ ഡി വ്യക്തമാക്കി. ശിവശങ്കറെ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

