Wednesday, September 30, 2026

സർക്കാരിന് വൻ തിരിച്ചടി; ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം തുടരാം; ഹർജികൾ ഹൈക്കോടതി തള്ളി

തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടില്‍ സിബിഐ അന്വേഷണം തുടരാം. സിബിഐ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും, യൂണിടെക്കും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയാണ് ലൈഫ് ഇടപാടിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിച്ചത്. അതേസമയം സംസ്ഥാന സർക്കാരിനെ കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നുള്ള ആവശ്യവും കോടതി തളളി. എഫ്സിആർഎ നിയമങ്ങളടക്കമുള്ള സിബിഐ വാദങ്ങൾ കണക്കിലെടുത്താണ് കോടതിയുടെ വിധി. ലൈഫ് പദ്ധതിയിൽ എഫ്സിആർഎ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ.

Related Articles

Latest Articles