Saturday, September 19, 2026

കടലിൽ നിന്ന് വള്ളം കരയ്ക്കടുപ്പിക്കുന്നതിനിടെ ഇടിമിന്നലേറ്റു ! 7 മത്സ്യത്തൊഴിലാളികൾക്കും മത്സ്യം വാങ്ങാനെത്തിയയാൾക്കും പരിക്ക്

കോഴിക്കോട് ഇടിമിന്നലില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സൗത്ത് ബീച്ചില്‍ കടലിൽ നിന്ന് വള്ളം കരയ്ക്കടുപ്പിക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ഏഴ് പേർ മത്സ്യത്തൊഴിലാളികളും ഒരാൾ മത്സ്യം വാങ്ങാൻ എത്തിയ ആളുമാണ്.

ഏഴ് പേരുടെ ആരോഗ്യ നില തൃപ്തികരമാണ്. ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ ഒരാള്‍ക്ക് 17 വയസ്സാണ് പ്രായം. ചാപ്പയില്‍ സ്വദേശികളായ മനാഫ്, സുബൈര്‍, അനില്‍ അഷ്‌റ്ഫ് , സലീം, അബദുള്‍ ലത്തിഫ് ജംഷീര്‍ എന്നിവര്‍ക്കാണ് പരിക്ക്. പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Latest Articles