Saturday, May 18, 2024
spot_img

ഭീകരസംഘടനകളുമായി ബന്ധം; കേരളത്തിൽ നിന്നുള്ള 23 മാദ്ധ്യമ പ്രവർത്തകർ എൻ ഐ എ നിരീക്ഷണ വലയത്തിൽ; മൂന്നുപേർ കേരളത്തിന് പുറത്ത് പ്രവർത്തിക്കുന്നവർ; ആറുപേരെ ചോദ്യം ചെയ്തു; അറസ്റ്റിനും സാധ്യത

തിരുവല്ല: ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ അടക്കം ആറ് മാധ്യമ പ്രവർത്തകരെ എൻഐഎ ചോദ്യം ചെയ്തു.കൊച്ചിയിലെ എൻഐഎ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ആറുപേരെയും ചോദ്യം ചെയ്തത്.ദേശവിരുദ്ധ സംഘടനകളുമായി ഇവർ ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ എൻഐഎയുടെ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.ഇത് സ്ഥിരീകരിക്കുന്ന രേഖകൾ ഇവരുടെ ഫോണുകളിൽ നിന്നടക്കം ലഭിച്ചുവെന്നാണ് വിവരം.വരും ദിവസങ്ങളിൽ വീണ്ടും ഇവരെ ചോദ്യം ചെയ്യുമെന്നും ഇവർക്കെതിരെ ശക്തമായ തെളിവുകൾ ഉള്ളതിനാൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകും.

കേരളത്തിലെ ഒരു വിഭാഗം മാധ്യമ പ്രവർത്തകർ എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഇവർ ഭീകര സംഘടനകളുമായും മാവോയിസ്റ്റുകളുമായും ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരക്കാരുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു .ലിസ്റ്റിൽ ആകെ 23 പേരാണ് ഉള്ളത്.അതിൽ മൂന്ന് പേർ കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളി മാധ്യമ പ്രവർത്തകരാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും.

വിവിധ കേന്ദ്ര ഏജൻസി കൾ 2018 മുതൽ ഒരു വിഭാഗം മലയാളി മാധ്യമ പ്രവർകരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിൽ ചിലർ കാസർകോട്ടു നിന്ന് സിറിയയിൽ എത്തി ഭീകര സംഘടനയായ ഐഎസിൽ ചേർന്ന അബ്ദുള്ള റാഷിദുമായി ബന്ധപ്പെട്ടിരുന്നു. ഐഎസ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി റാഷിദ് അയച്ചിട്ടുള്ള പല ടെലഗ്രാം സന്ദേശങ്ങളിലും ചില മാധ്യമ പ്രവർത്തകരുടെ പേരുകൾ പറഞ്ഞിരുന്നതായും അന്വേഷണ വേളയിൽ എൻഐഎ കണ്ടെത്തിയിരുന്നു. ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷമുള്ള തുടർനടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭീകര സംഘടനകളുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരിലേക്കും എൻഐഎ എത്തിയിരിക്കുന്നത്.

Related Articles

Latest Articles