Sunday, May 19, 2024
spot_img

സ്കൂ​ളു​ക​ളും കോ​ളേജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വിൽപ്പന സം​ഘ​ങ്ങ​ൾ വി​ല​സു​ന്നു! 10.72 ഗ്രാം ​എം.​ഡി.​എം.​എ​യും 10 കി​ലോ ക​ഞ്ചാ​വു​മാ​യി സ​ഹോ​ദ​ര​ങ്ങൾ പിടിയിൽ

കാ​ഞ്ഞാ​ണി: വിൽപ്പനക്കായി സൂ​ക്ഷി​ച്ച 10.72 ഗ്രാം ​എം.​ഡി.​എം.​എ​യും 10 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ണ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അറസ്റ്റിൽ. മ​ണ​ലൂ​ർ രാ​ജീ​വ് ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന പു​ളി​ക്ക​ൻ വീ​ട്ടി​ൽ അ​ജി​ലും സ​ഹോ​ദ​ര​ൻ അ​ജി​ത്തുമാ​ണ് പി​ടി​യി​ലാ​യ​ത്. സ്കൂ​ളു​ക​ളും കോ​ളേജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വിൽപ്പ നടക്കുന്നു എന്ന വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് വാ​ടാ​ന​പ്പ​ള്ളി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. സ​ച്ചി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.

അ​ജി​ത്താ​ണ് എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നും അ​ജി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന​യെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണും ഇ​ല​ക്ട്രോ​ണി​ക് വെ​യി​ങ് മെ​ഷീ​നും പി​ടി​ച്ചെ​ടു​ത്തു. പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അതേസമയം, ബാലരാമപുരത്ത് 10 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൽ ആർ അജീഷിന്റെ നേതൃത്വത്തിൽ ബാലരാമപുരം ആർസി സ്ട്രീറ്റ്, മോളി ഭവൻ വീടിനോട് ചേർന്ന് നടത്തുന്ന പലചരക്ക് കടയിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

ടീ കടയുടെ നടത്തിപ്പുകാരായ മോളി എന്നു വിളിക്കുന്ന ജലാറി, ഇയാളുടെ മകൻ ക്രിസ്റ്റഫർ എന്നിവരുടെ പേരിൽ കോട്പ നിയമപ്രകാരം കേസെടുത്ത് പിഴ ഈടാക്കി. പ്രദേശത്തെ കുട്ടികള്‍ ഉൾപ്പെടെയുള്ളവർക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതായുള്ള പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ടി കടയുടെ ലൈസൻസ് കട്ട് ചെയ്യുന്നതിനായി ബാലരാമപുരം പഞ്ചായത്തിൽ റിപ്പോർട്ട് സമർപ്പിക്കും.

Related Articles

Latest Articles