Friday, January 9, 2026

എൽകെജി വിദ്യാർത്ഥിനി സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവത്തിനെതിരെ നിയമ നടപടിയിലേക്ക് പോകാൻ തീരുമാനിച്ച് കുടുംബം

എറണാകുളം: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി തെറിച്ചു വീണു. റോഡിൽ വീണ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസിന്‍റെ എമർജൻസി വാതിൽ വഴി വിദ്യാർത്ഥി പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് ബ്രേക്കിട്ടതിനാൽ വൻ അപകടമാണ് ഒഴിവായത്.

ആലുവ വഴുങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്കൂളിന്‍റെ ബസിലാണ് അപകടം ഉണ്ടായത്. ആലുവ സ്വദേശി യൂസഫിന്റെ മകൾ ഫൈസയാണ് അപകടത്തിൽപെട്ടത്. കുട്ടി ബസില്‍ നിന്ന് വീണത് ആദ്യം ആരും അറിഞ്ഞിരുന്നില്ല, നാട്ടുകാര്‍ ഇടപെട്ട് പിന്നാലെ വന്ന വാഹനം നിറുത്തിയത് കൊണ്ടാണ് കുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. റോഡില്‍ വീണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനെതിരെ നിയമ നടപടിയിലേക്ക് പോകാനാണ് കുട്ടിയുടെ കുടുംബത്തിന്‍റെ തീരുമാനം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Related Articles

Latest Articles