Sunday, December 28, 2025

കേരളത്തിലെ നാണംകെട്ട ഗതാഗതം ;പൊട്ടിപ്പൊളിഞ്ഞതും ഇടുങ്ങിയതുമായ റോഡുകൾ, വിദ്യാർത്ഥികളുമായി വന്ന സ്‌കൂൾ ബസുകൾ തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം,

കോഴിക്കോട്: കൊടിയത്തൂരിൽ വിദ്യാർഥികളുമായി വന്ന സ്‌കൂൾ ബസുകൾ നാട്ടുകാർ തടഞ്ഞു. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്ന് ബസുകളാണ് കാരക്കുറ്റിയിൽ വച്ച് നാട്ടുകാർ തടഞ്ഞത്.പൊട്ടിപ്പൊളിഞ്ഞതും ഇടുങ്ങിയതുമായ റോഡിലൂടെ വലിയ ബസുകളിൽ കുട്ടികളെ കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് തടഞ്ഞതെന്ന് നാട്ടുകാർ വ്യക്തമാക്കി.

പൊട്ടിപ്പൊളിഞ്ഞതും ഇടുങ്ങിയതുമായ റോഡിലൂടെയുള്ള സ്കൂൾ വിദ്യാർത്ഥികളുടെ യാത്ര ആശങ്കകൾ നിറഞ്ഞതാണെന്നും സർക്കാർ എത്രയും വേഗം റോഡുകൾ നന്നാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ പറഞ്ഞു.ചെറിയ ബസുകൾ കടത്തി വിടുകയും വലിയ ബസുകൾ എത്തിയപ്പോൾ തടയുകയുമായിരുന്നു. മുക്കം പോലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി

Related Articles

Latest Articles