Wednesday, September 23, 2026

ലോകസഭ തെരഞ്ഞടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നു

ദില്ലി: ലോകസഭ തെരഞ്ഞടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 7-ാം ഘട്ടത്തില്‍ പോളിംഗ് നടക്കുന്ന 7 സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തേയും 59 ലോകസഭ മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ പോളിംഗ്. ഞായറാഴ്ചയാണ് വോട്ടെടുപ്പ്.

പഞ്ചാബ്- 13, ഉത്തര്‍പ്രദേശ്-13, ബംഗാള്‍-9, ബീഹാര്‍-8, മധ്യപ്രദേശ്-8, ഹിമാചല്‍ പ്രദേശ്-4, ജാര്‍ഖണ്ഡ്-3, ഛണ്ഡീഗഢ്-1 വീതം മണ്ഡലങ്ങളിലാണ് ഞായറാഴ്ച വിധിയെഴുതുന്നത്.

അതേസമയം കേരളത്തില്‍ റീപോളിങ് നടക്കുന്ന നാല് ബൂത്തുകളിലെ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറ് മണിക്ക് തന്നെ അവസാനിക്കുന്നതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഞായറാഴ്ചയാണ് നാല് ബൂത്തുകളില്‍ റീപോൡഗ് നടക്കുക.

കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എയുപി സ്‌കൂളിലെ 19-ാം ബൂത്ത്, പുതിയങ്ങാടി ജുമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 69, 70 ബൂത്തുകള്‍, തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തി മാപ്പിള എയുപി എസിലെ 166-ാം ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടത്തുക. റീപോളിംഗില്‍ വോട്ടര്‍മാരുടെ ഇടത്തെ കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക.

Related Articles

Latest Articles