Thursday, September 24, 2026

ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം കാണും, കെ. ജയകുമാറിന്റെ അനാസ്ഥ പ്രതിരോധത്തിലാക്കിയത് സര്‍ക്കാരിനെയും. തീര്‍ത്ഥാടനം ആരംഭിയ്ക്കും മുന്‍പേ പാളിച്ചകളോ ?

ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും മുന്നൊരുക്കങ്ങള്‍ അപ്പാടെ പാളി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ രാജി സന്നദ്ധത അറിയിച്ചത് നിര്‍ണായകമായിരിയ്ക്കുകയാണ്.

ഭക്തരോട് കാണിയ്ക്കുന്ന നീതികേടാണ് കെ.ജയകുമാറിന്റെ ഈ രാജി സന്നദ്ധത എന്ന് നിര്‍ദോഷം പറയാം. കെ.ജയകുമാര്‍ അടങ്ങുന്ന ബോര്‍ഡ് ഭരണത്തില്‍ വലിയ വീഴ്ചയാണ് സംഭവിച്ചിരിയ്ക്കുന്നത്. ശബരിമലയിലെ നേതൃത്വത്തിന്റെ ഈ വീഴ്ച സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുമെന്നുള്ള കാര്യം ഉറപ്പാണ്. തീര്‍ത്ഥാടന സീസണ് തൊട്ടുമുമ്പ് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളും പ്രസാദ വിതരണത്തിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടില്ലാത്ത സാഹചര്യമാണ് നില നില്‍ക്കുന്നത്. ഈ അനാസ്ഥയില്‍ ദേവസ്വം മന്ത്രി കെ. മുരളീധരന്‍ തന്റെ കടുത്ത എതിര്‍പ്പും വിയോജിപ്പും മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് അറിയിക്കുകയും ചെയ്തിരിയ്ക്കുകയാണ്.

കെ. ജയകുമാറിനെ പ്രസിഡന്റ് സ്ഥാനത്തു മുന്‍പോട്ടു കൊണ്ടുപോയാല്‍ വരും ദിവസങ്ങളില്‍ സര്‍ക്കാരിന് വലിയ രീതിയിലുള്ള രാഷ്ട്രീയ തിരിച്ചടിയാകും ഉണ്ടാകുകയെന്ന് മന്ത്രി മുരളീധരന്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുക കൂടി ചെയ്തിട്ടുണ്ട്. ഒരുക്കങ്ങളൊന്നും പൂര്‍ത്തിയാകാത്ത പശ്ചാത്തലത്തില്‍, പ്രസിഡന്റിനെ മാറ്റിനിര്‍ത്തി അടിയന്തരമായി കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കണമെന്നാണ് ദേവസ്വം വകുപ്പിന്റെ ശക്തമായ നിലപാട്.

പ്രസാദ നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതമായ ഏലക്ക, മുന്തിരി തുടങ്ങിയ അവശ്യ സാധനങ്ങളുടെ കരാറുകളും ഇതുവരെ പൂര്‍ത്തിയാക്കാന്‍ ദേവസ്വം ബോര്‍ഡിന് സാധിച്ചിട്ടില്ല. ഈ സാധനങ്ങള്‍ മുന്‍കൂട്ടി എത്തിച്ച് സ്റ്റോക്ക് ചെയ്താല്‍ മാത്രമേ തീര്‍ത്ഥാടന കാലത്ത് തടസ്സമില്ലാതെ പ്രസാദ നിര്‍മ്മാണം നടക്കുകയുള്ളൂ. സീസണ്‍ തൊട്ടടുത്തെത്തിനില്‍ക്കെ ഇനി കരാറുകള്‍ നല്‍കി, സാധനങ്ങള്‍ എത്തിച്ച് സ്റ്റോക്ക് അടിക്കുക എന്നത് പ്രായോഗികമായി വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇത്രയും സങ്കീര്‍ണ്ണമായ വീഴ്ചകള്‍ സംഭവിച്ചിട്ടും മുന്‍കൂട്ടി കൃത്യമായ ആസൂത്രണം നടത്തുന്നതില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് ഭരണപക്ഷ വിലയിരുത്തല്‍.

Related Articles

Latest Articles