Tuesday, May 14, 2024
spot_img

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ തൂക്കുകയർ; പോക്‌സോ ഭേദഗതിബില്‍ ലോക്‌സഭ പാസാക്കി

ദില്ലി: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന പോക്‌സോ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് ബില്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുകയാണ് ഭേദഗതി ചെയ്ത ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് വനിതാ – ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ 39 ശതമാനത്തോളം വരുന്ന കട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.

മിക്ക പാര്‍ട്ടികളും പോക്‌സോ ഭേദഗതി ബില്ലിനെ അനുകൂലിച്ചുച്ചെങ്കിലും ചില വ്യവസ്ഥകള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവും ലോക്‌സഭയില്‍ ഉയര്‍ന്നു. ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് എം പി രമ്യ ഹരിദാസ് ഉന്നാവ് വിഷയം സഭയില്‍ ഉന്നയിച്ചു. എന്നാല്‍, ബില്ലിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി മറുപടി നല്‍കി. എം പിമാരെയും എംഎല്‍എമാരെയും ശിക്ഷിക്കാനുള്ള അധികാരം രാജ്യത്തെ കോടതികള്‍ക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles