Monday, November 16, 2026

മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് കവർച്ച നടത്തിയ പഞ്ചലോഹ വിഗ്രഹം കണ്ടെത്തി; കള്ളനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ് 

കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മോഷണം പോയ പഞ്ചലോഹ വിഗ്രഹം കണ്ടെത്തി. മോഷണം പോയി മണിക്കൂറുകൾക്കകം കണ്ടെത്തുകയായിരുന്നു. കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലാണ് വിഗ്രഹം കണ്ടെത്തിയത്. നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് വിഗ്രഹം കണ്ടെടുത്തത്.

ഇന്ന് പുലർച്ചെ പൂജാരി അമ്പലത്തിൽ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം ശ്രദ്ധയിൽ പെട്ടത്.
5 കിലോഗ്രാം തൂക്കം വരുന്ന വിഗ്രഹമാണ് മോഷണം പോയത്. രാത്രി 12 നും പുലർച്ചെ അഞ്ചരയ്ക്കുമിടയിലാണ് മോഷണം നടന്നത്.

മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി കേസെടുത്തിരുന്നു. പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം ശ്രീകോവിൽ വാതിൽ കൂടി കുത്തി തുറന്നാണ് മോഷണം നടത്തിയിരുന്നത്. നിലവിൽ വിഗ്രഹം മോഷ്ടിച്ചയാളെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles