Tuesday, September 29, 2026

താര രാജാക്കന്മാർ ഒരുമിക്കുന്ന ‘ഹരികൃഷ്ണൻസ്’ വീണ്ടും വെള്ളിത്തിരയിൽ? ; രണ്ടാം ഭാ​ഗം വരുന്നു എന്ന് ചർച്ച; ആഘോഷമാക്കി ആരാധകർ

മോഹൻലാൽ- മമ്മൂട്ടി ആരാധകർക്ക് ഒരുപോലെ തങ്ങളുടെ താരങ്ങളുടെ പ്രകടനം കണ്ട് കയ്യടിക്കാൻ സാധിക്കുന്ന ചിത്രമാണ് ഹരികൃഷ്ണൻസ്. ഒരുകാലത്ത് തിയറ്ററുകളെ ഇളക്കി മറിച്ച സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്..

ചിത്രത്തിന്റെ തിരക്കഥ ഫാസിൽ എഴുതാൻ ആരംഭിച്ചുവെന്നും മറ്റൊരു കേസുമായി ഹരികൃഷ്ണന്മാർ ഉടൻ തിരികെ എത്തുമെന്നുമാണ് ഔദ്യോഗികമല്ലാത്ത റിപ്പോർട്ടുകൾ. സമൂഹമാദ്ധ്യമങ്ങൾ ഇതു സംബന്ധിച്ച ചൂടേറിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചുള്ള ചിത്രം പുറത്തു വന്നിരിക്കുന്നത്. താര രാജാക്കന്മാരോടൊപ്പം നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, ജോർജ്ജ്, ആന്റോജോസഫ് എന്നിവരും ഉണ്ട്. ഇതോടെ ചിത്രം വരുമെന്ന അഭ്യൂഹങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശക്തമായിരിക്കുകയാണ്. എന്നാൽ പ്രചരിക്കുന്നത് ഏറ്റവും പുതിയ ചിത്രമാണോ എന്നും വ്യക്തമല്ല.

പ്രകടനങ്ങൾ കൊണ്ട് ഇരുവരും മലയാളികളുടെ മനസ്സ് കീഴടക്കിയതോടെ ചിത്രം വലിയ ഹിറ്റായി മാറി. ബോളിവുഡ് താരം ജൂഹി ചൗളയായിരുന്നു ഇരുവരുടെയും നായിക. എന്തായാലും മലയാള സിനിമയുടെ രാജാക്കന്മാർ വീണ്ടും കൈകോർത്ത് ബി​ഗ് സ്ക്രീനിൽ എത്തുമെന്ന പ്രതീക്ഷയിൽ ആരാധകരും സിനിമാ പ്രേമികളും കാത്തിരിപ്പ് ആരംഭിച്ചു കഴിഞ്ഞു.

Related Articles

Latest Articles