കരുത്തിന്റെ ദേവനായാണ് ഹനുമാനെ അറിയപ്പെടുന്നത്. മാര്‍ഗതടസ്സങ്ങള്‍ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം.
ചൈത്രമാസത്തിലെ ചിത്രാപൗര്‍ണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാന്‍ ക്ഷേത്രദര്‍ശനം നടത്തുന്നത് ഉദ്ദിഷ്ടകാര്യ സാധ്യം വരുത്തുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. പൂയം, അനിഴം, ഉത്രട്ടാതി നക്ഷത്രക്കാര്‍ പതിവായി ഹനുമാനെ ഭജിക്കുന്നത് ശ്രേയസ്കരങ്ങളായ ഫലങ്ങള്‍ നല്‍കുമെന്ന് വിശ്വാസം.
രാമായാണ പാരായണം വിശേഷിച്ച് സുന്ദരകാണ്ഡം പാരായണം ചെയ്യുന്നത് ദേവന് ഏറെ പ്രീതികരമാണ്. ചൊവ്വ, ശനി ദോഷ കാലം അനുഭവിക്കുന്നവര്‍ ദൂരിതങ്ങളുടെ കാഠിന്യം കുറയാന്‍ ചൊവ്വ, ശനി ദിവസങ്ങളിലും ജന്മനക്ഷത്ര ദിവസവും ഹനുമാന്‍ ക്ഷേത്രദര്‍ശനം നടത്തുന്നതും പ്രാര്‍ഥനാമന്ത്രം ജപിക്കുന്നതും ഉത്തമമെന്ന് കരുതുന്നു.

