Friday, April 26, 2024
spot_img

പോയവര്‍ തിരിച്ചുവരില്ല, മരണാനന്തര യാത്ര തുടങ്ങുന്നത് ഇവിടെ?നിഗൂഡതകളുമായി ‘മരിച്ചവരുടെ ഗ്രാമം’

മരണാനന്തര ജീവിതത്തില്‍ ഒരുവിധം ആളുകള്‍ വിശ്വസിക്കുന്നു. എന്നാല്‍ കാലാകാലമായി ഈ മരണാനന്തര ജീവിതം എങ്ങിനെയാണെന്ന ആകാംക്ഷ ഓരോരുത്തരിലുമുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരം തേടി ജീവിച്ചിരിക്കുമ്പോള്‍ യാത്ര പോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി ഒരു ഗ്രാമമുണ്ട്. ‘ദര്‍ഗാവ്’… റഷ്യയിലെ ഒരു ഗ്രാമമാണിത്. തിരിച്ചുവരവില്ലാത്ത യാത്രകള്‍ക്കായി പുറപ്പെടാന്‍ തയ്യാറാണെങ്കില്‍ ദര്‍ഗാവ് തേടി പോകാം. ‘മരിച്ചവരുടെ നഗരം’ എന്നാണ് ദര്‍ഗാവിന്റെ വിളിപ്പേര്.റഷ്യയിലെ നോര്‍ത്ത് ഒസ്സേഷ്യ-അലാനിയ റിപ്പബ്ലിക്കിലാണ് ഈ നിഗൂഡ ഗ്രാമമുള്ളത്. ഒരിക്കല്‍ ഇവിടേക്ക് പോയാല്‍ പിന്നെയൊരു മടങ്ങിവരവില്ലെന്നാണ് നാട്ടുകാര്‍ ഈ ഗ്രാമത്തെ കുറിച്ച് പറയുന്നത്. മരണാനന്തര ജീവിതം തേടിയുള്ള യാത്ര….

മരണാനന്തര ജീവിതം തുടങ്ങുന്ന ദര്‍ഗാവ് ഗ്രാമം

അംബരചുംബികളായ കൊടുമുടികളും തട്ടുകളായി നീണ്ടു വ്യാപിച്ചു കിടക്കുന്ന കൃഷിയിടങ്ങളും പാറക്കൂട്ടങ്ങളും നിഗൂഢ സൗന്ദര്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന കാഴ്ചകള്‍ ഈ ഗ്രാമത്തിലേക്ക് നമ്മെ മാടിവിളിക്കും. എന്നാല്‍ അതിമനോഹര സൗന്ദര്യമൊന്നുമല്ല ഈ ഗ്രാമത്തിലേക്ക് യാത്രികരെ ആകര്‍ഷിക്കുക. നാന്നൂറ് വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഐതിഹ്യങ്ങളും ശേഷിപ്പുകളും നിര്‍മിതികളുമൊക്കെയാണ് മരിച്ചവരുടെ ഗ്രാമത്തിന്റെ പ്രത്യേകത. ഒരുപാട് ഇതിഹാസങ്ങളാണ് ഈ മണ്ണിലുറങ്ങുന്നത്. ആരെങ്കിലും ഈ ഗ്രാമത്തിലേക്ക് പ്രവേശിച്ചാല്‍ പിന്നീടൊരിക്കലും ജീവനോടെ തിരിച്ചുവരില്ലെന്നാണ് ആളുകള്‍ പറയുന്നത്.

ദര്‍ഗാവ് ഗ്രാമത്തില്‍ അതിപുരാതന ശ്മശാനം അല്ലെങ്കില്‍ നെക്രോപോളിസ് ആണ് സ്ഥിതി ചെയ്യുന്നത്. പുരാതന ഗ്രീക്കില്‍ ‘നെക്രോപോളിസ്’ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ‘മരിച്ചവരുടെ നഗരം’ എന്നാണ്. അതിമനോഹരമായ പ്രകൃതി രമണീയതയില്‍ അഭിരമിച്ചു കിടക്കുന്ന ശവകുടീരങ്ങള്‍ ഇവിടെ കാരണം. ഫിയാഗ്ഡണ്‍ നദിയുടെ താഴ്‌വരയ്ക്ക് അഭിമുഖമായി കുന്നിന്‍ ചെരിവിലാണ് ഈ ജന്മശാന്തി നേടിയവരുടെ സെമിത്തേരി സ്ഥിതി ചെയ്യുന്നത്.

പുരാതന സെമിത്തേരി ഉള്‍പ്പെടുന്ന ഈ താഴ്‌വര ഏകദേശം പതിനേഴ് കി.മീ നീളത്തിലാണ് സ്ഥിതി ചെയ്യുന്നത്. നൂറ് പുരാതന ശിലാശവകുടീരങ്ങളാണ് ഇവിടെയുള്ളത്. നാന്നൂറ് വര്‍ഷം മുമ്പ് മനുഷ്യര്‍ എങ്ങിനെ ജീവിച്ചിരുന്നുവെന്ന് മനസിലാക്കാന്‍ ഈ സെമിത്തേരി സഹായിക്കുമെന്നാണ് ഒസ്സെഷ്യക്കാര്‍ പറയുന്നത്.16ാം നൂറ്റാണ്ട് മുതല്‍ തെക്കന്‍ റഷ്യന്‍ കൃഷിഭൂമിയുടെ ഈ വിദൂര പ്രദേശം ഒരു ശ്മശാനമായി ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും ഇതിന്റെ ആരംഭം എന്നാണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

ഒട്ടേറെ വിശ്വാസങ്ങളും കഥകളും ഈ പ്രദേശവുമായും ഇവിടുത്തെ ശവകുടീരങ്ങളും നിലവറകളുമായും ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട് പതിനാറാം നൂറ്റാണ്ട് മുതല്‍, തെക്കന്‍ റഷ്യന്‍ കൃഷിഭൂമിയുടെ ഈ വിദൂര പ്രദേശം ഒരു ശ്മശാനമായി ഉപയോഗിച്ചു പോന്നിരുന്നു. എന്നിരുന്നാലും, അതിന്റെ ഉത്ഭവം ഇപ്പോഴും വ്യക്തമല്ല.

പതിമൂന്നാം നൂറ്റാണ്ടിലെ മംഗോള്‍-ടാറ്റര്‍ അധിനിവേശകാലത്ത് താമസ സ്ഥലങ്ങള്‍ കുറവായിരുന്നപ്പോള്‍ കോക്കസസ് പര്‍വതങ്ങളുടെതാഴ്വരയില്‍ താമസിക്കുന്ന തദ്ദേശവാസികള്‍ സ്ഥലം ലാഭിക്കുന്നതിനായി ഇത്തരത്തിലുള്ള ഭവനങ്ങള്‍ നിര്‍മ്മിച്ചുവത്രെ. കുറച്ചു സ്ഥലത്ത് കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കുക എന്നതായിരുന്നു ലക്ഷ്യം. മറ്റൊന്ന്, ഇന്തോ-ഇറാനിയന്‍ പാരമ്പര്യം പിന്തുടര്‍ന്ന് കുടിയേറ്റക്കാരായ സര്‍മാഷ്യന്‍സ് ആണ് മരിച്ചവരെ ബഹുമാനിക്കുന്നതിന്റെ ഭാഗമായി ഇങ്ങനെയുള്ള ഇടങ്ങളില്‍ അടക്കുവാന്‍ തുടങ്ങിയത്.

മരിച്ചവരുടെ നഗരത്തിന്റെ കഥ പൂര്‍ണ്ണമാവണമെങ്കില്‍ ഇവിടുത്തെ പ്ലേഗ് ബാധയുടെ ചരിത്രം കൂടിയേ തീരു. 17,18 നൂറ്റാണ്ടുകളില്‍ പ്രേദശത്ത് പ്ലേഗ് പരമ്പര തന്നെ ഉണ്ടായിരുന്നു. രോഗം ബാധിച്ച് മരണം കാത്തുകിടക്കുന്നവര്‍ ഉണ്ടായിരുന്നത് ഈ ശവകുടീരങ്ങളിലാണത്രെ! ക്രിപ്റ്റുകള്‍ക്കുള്ളിലെ ചില മൃതദേഹങ്ങള്‍ ബോട്ടുകളോട് സാമ്യമുള്ള മരംകൊണ്ടുള്ള ശവപ്പെട്ടിയില്‍ കുഴിച്ചിടുകയും, ഒരു മൃതദേഹം അതിനടുത്തായി തുഴയുമായി കണ്ടെത്തുകയും ചെയ്തു. സമീപത്ത് സഞ്ചാരയോഗ്യമായ നദികളില്ലാത്തതിനാല്‍, ചില ചരിത്രകാരന്മാര്‍ കരുതുന്നത്, സ്വര്‍ഗത്തിലെത്താന്‍ ഒരാള്‍ ഒരു നദി മുറിച്ചുകടക്കണമെന്ന് പുരാതന നിവാസികള്‍ വിശ്വസിച്ചിരുന്നു എന്നാണ്.

മുമ്പ് താഴ്‌വരയില്‍ താമസിച്ചിരുന്ന ആളുകള്‍ അവരുടെ പ്രിയപ്പെട്ടവരെ വസ്ത്രങ്ങളും സാധനസാമഗ്രികളും സഹിതം അടക്കം ചെയ്ത തെളിവുകളും ഇവിടെ കാണാം. കുടിലുകളുടെ ആകൃതിയിലാണ് ശവകുടീരങ്ങള്‍.
ഉള്ളിലേക്കുള്‌ല പടികള്‍ നഖ വാസ്തുവിദ്യയുടെ മാതൃകയാണ്. ഈ ക്രിപ്റ്റുകളില്‍ ചിലത് രണ്ട് മുതല്‍ നാല് നിലകള്‍ വരെ ഉയരമുള്ളതാണ്. ചെറിയ ക്രിപ്റ്റുകള്‍ മുന്നിലും പിന്നിലും പരന്നതാണ്, വശങ്ങളില്‍ നിന്നാണ് അവ അകത്തേക്ക് വളയുന്നത്.

ഏറ്റവും ചെറിയ ക്രിപ്റ്റുകള്‍ക്ക് മേല്‍ക്കൂരകളൊന്നുമില്ല. കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ചുവരുകള്‍ മിക്കവാറും കുമ്മായം അല്ലെങ്കില്‍ കളിമണ്ണ്-ചുണ്ണാമ്പ് ഉപയോഗിച്ച് മിനുസപ്പെടുത്തിയിരിക്കുന്നു. ശവശരീരങ്ങളില്‍ ഇടാന്‍ ചതുരാകൃതിയിലുള്ള ഭിത്തികളും ഇവിടെ കാണാം.ഓരോ ശവകുടീരത്തിന് മുമ്പിലും ഒരു കിണറുണ്ട്.ഈ കിണറുകള്‍ ആണ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരണാനന്തര ലോകത്ത് എത്തിയിട്ടുണ്ടോ എന്നറിയാന്‍ അവരെ സഹായിച്ചിരുന്നതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ഈ കിണറ്റില്‍ ഒരു നാണയം എറിയും.ഈ നാണയം കിണറിന്റെ അടിത്തട്ടിലുള്ള കല്ലില്‍ ഇടഞ്ഞാല്‍ അത് നല്ല സൂചനയായാണ് ഇവര്‍ കണക്കാക്കിയിരുന്നത്.

Related Articles

Latest Articles