Wednesday, May 15, 2024
spot_img

നിയന്ത്രണം വിട്ട ലോറി മെട്രോ തൂണില്‍ ഇടിച്ചു കയറി: അപകടത്തിൽ ഡ്രൈവര്‍ക്ക് പരിക്ക്

കൊച്ചി: ദേശീയപാതയില്‍ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണില്‍ ഇടിച്ചു കയറി അപകടം. ഇന്ന് പുലര്‍ച്ചെ 4:30 തോടെ കളമശേരിയില്‍ വച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ആലത്തൂര്‍ സ്വദേശി ഷമീറിനാണ് പരിക്കേറ്റത്. സിമന്റുമായി പാലക്കാട് നിന്നും ചേര്‍ത്തലയിലേയ്ക്കു പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മെട്രോ തൂണിലിടിച്ചത്.

ഇയാളെ ഉടൻ തന്നെ ആശുപത്രിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി നഗരസഭയ്ക്കും ഞാലകം ജുമാ മസ്ജിദിനും സമീപത്തുള്ള മെട്രോ തൂണിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്.

Related Articles

Latest Articles