Monday, April 29, 2024
spot_img

‘പ്രധാനമന്ത്രിയേയും യോഗിയെയും ജനങ്ങൾ ഉപ്പിട്ട് കുഴിച്ചുമൂടണം’; അധിക്ഷേപ പരാമർശം യുപിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയ്‌ക്കെതിരെ നടപടി

ലക്‌നൗ: ഭാരതപ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ അധിക്ഷേപ പരാമർശം നടത്തിയ കോൺഗ്രസ് സ്ഥാനാർത്ഥിയ്‌ക്കെതിരെ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് സ്ഥാനാർത്ഥിയ്‌ക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. പിണ്ഡാരയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ്‌ക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 24 മണിക്കൂർ നേരത്തെക്കാണ് അജയ് റായെ പ്രചാരണങ്ങളിൽ നിന്നും വിലക്കിയിരിക്കുന്നത്.

ഈ മാസം ആദ്യം പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രിയെയും, യോഗി ആദിത്യനാഥിനെയും അധിക്ഷേപിച്ച് റായ് പൊതുസ്ഥലത്ത് പ്രസംഗിച്ചിരുന്നത്. ഇതിൽ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ പരാതിയിലാണ് നടപടി. പ്രധാനമന്ത്രിയേയും യോഗിയെയും ജനങ്ങൾ ഉപ്പിട്ട് കുഴിച്ചുമൂടണം എന്നായിരുന്നു റായുടെ പരാമർശം.

യുപിയിലെ ബിജെപി പ്രവർത്തകരുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അജയ് റായിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. റായ് നൽകിയ വിശദീകരണത്തിൽ അതൃപ്തി പ്രകടമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണത്തിന് വിലക്കേർപ്പെടുത്തുകയായിരുന്നു.അതേസമയം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് അജയ് റായ്‌ക്കെതിരെ പോലീസും കേസെടുത്തിട്ടുണ്ട്. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് പോലീസ് കേസ് എടുത്തത്.

Related Articles

Latest Articles