Monday, December 15, 2025

വിവാദത്തിലായ കോടഞ്ചേരി ലൗ ജിഹാദ്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജ്യോത്സനയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കും

കോഴിക്കോട്: കോടഞ്ചേരി ലൗ ജിഹാദ് വിവാദത്തിലെ ജ്യോത്സനയുടെ വീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സന്ദര്‍ശിക്കും. ഇന്ന് ഉച്ചയ്ക്ക് 12.30 ന് കോടഞ്ചേരിയിലെ വീട്ടിലെത്തിയാണ് മാതാപിതാക്കളെ കാണുക.

തന്റെ മകളെ കൊണ്ടുപോയതാണെന്നും ജ്യോത്സനയെ വീട്ടിലെത്തിച്ച്‌ സംസാരിച്ചാല്‍ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുമെന്നും പിതാവ് ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു . കോടതിയില്‍ ഹാജരാക്കും മുന്‍പ് മകളുമായി സംസാരിക്കാന്‍ അവസരം തരാമെന്ന് ജോര്‍ജ് എം. തോമസ് പറഞ്ഞിരുന്നു. പക്ഷെ അതിനുള്ള അവസരം ലഭിച്ചില്ലെന്നും വാര്‍ത്താ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ ജോസഫ് പറഞ്ഞു.

സംഭവത്തിൽ, കുടുംബത്തിനൊപ്പം നിൽക്കുമെന്നാണ് കെ സുരേന്ദ്രൻ ഇന്നലെ പറഞ്ഞത്.ക്രൈസ്തവ സമൂഹം ഇപ്പോഴും സിപിഎമ്മിന് രണ്ടാംതരം പൗരന്മാരാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാന്‍ ബിജെപിയ്ക്ക് മടിയില്ലെന്നും കൂട്ടിച്ചേർത്തിരുന്നു.

Related Articles

Latest Articles