Wednesday, October 7, 2026

കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം! ലവ് ജിഹാദില്‍ ജോര്‍ജ്ജ് എം. തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സി പി എം നേതാവ് ജോര്‍ജ്ജ് എം. തോമസിന് ലവ് ജിഹാദ് ആരോപണം മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ താന്‍ പറഞ്ഞിരുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലവ് ജിഹാദ് സംബന്ധിച്ച തന്റെ പരാമര്‍ശം അബദ്ധമായിരുന്നു എന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ്ജ് എം. തോമസ് തിരുത്തി പറഞ്ഞതിന് പിന്നാലെയാണ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം.

കെ. സു​രേന്ദ്രന്റെ കുറിപ്പില്‍നിന്ന്:

ഇന്നത് യാഥാര്‍ത്ഥ്യമായിരുക്കുന്നു. തീവ്രവര്‍ഗ്ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സി പി എമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂ. കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം. തോമസ്സു മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സി. പി. എമ്മിന് രണ്ടാംതരം പൗരന്മാര്‍ തന്നെ. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതല്‍ വിഷം ചീറ്റിയതും സി. പി. എം ആയിരുന്നല്ലോ. ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യം തന്നെ. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. വി. ഡി സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ മതം മാറ്റി സിറിയയിലേക്കയക്കുന്നവര്‍ക്കെതിരെയുള്ള ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാന്‍ ഞങ്ങള്‍ക്കേതായാലും മടിയില്ല.

Related Articles

Latest Articles