Friday, May 3, 2024
spot_img

കുറഞ്ഞ ജനസംഖ്യ!!
പ്രസവം പ്രോത്സാഹിപ്പിച്ച് സിക്കിം; സർക്കാർ ജീവനക്കാർക്ക് ശമ്പള വർധനയും അവധിയും ലഭിക്കും

ഗോഹട്ടി: ജനസംഖ്യ കുറഞ്ഞ നിലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന സിക്കിം,ജനസംഖ്യ വർധിപ്പിക്കുന്നത്തിന്റ ഭാഗമായി പ്രോത്സാഹനമെന്നോണം രണ്ടോ അതിൽ കൂടുതലോ കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് അധിക ശമ്പള വർധന നൽകുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് വ്യക്തമാക്കി. കുട്ടികളെ നോക്കുന്നതിന് വീട്ടിൽ ആളെ നിർത്താനും സർക്കാർ പണം നൽകും.

സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളുടെ രണ്ടാമത്തെ പ്രസവത്തിന് ശമ്പള വർധന ഉണ്ടാകും. മൂന്നാമത് പ്രസവിക്കുമ്പോൾ അടുത്ത വർധന ഉണ്ടാകും. കുട്ടിയെ നോക്കാൻ ഏർപ്പെടുത്തുന്നയാൾക്ക് പതിനായിരത്തോളം രൂപ ശമ്പളമായി സർക്കാർ തന്നെ നൽകും. പ്രസവാവധിയായി 365 ദിവസം നൽകുമെന്ന് നേരത്തേ സർക്കാർ വ്യക്തമാക്കിയിരുന്നു. കൂടാതെ ഭർത്താവിന് ഒരു മാസം അവധിയും നൽകും.

Related Articles

Latest Articles