Saturday, October 31, 2026

കൊച്ചിയിൽ മരപ്പൊത്തിൽ 12 വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തു ;
ഉപേക്ഷിക്കപ്പെട്ടത് പിസ്റ്റളിൽ ഉപയോഗിക്കുന്ന ഉണ്ടകൾ

കൊച്ചി : കളമശേരിക്കടുത്ത് മഞ്ഞുമ്മലിൽ മരത്തിന്റെ പൊത്തിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ കണ്ടെടുത്തു. റഗുലേറ്റർ കം ബ്രിജിനടുത്തു നിന്നാണ് കാലപ്പഴക്കം തോന്നിക്കുന്ന 12 വെടിയുണ്ടകൾ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

പിസ്റ്റളിൽ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണ് കണ്ടെടുത്തവ. വെടിയുണ്ടകൾ ഇവിടെ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളില്ല . പഴകിയ ഉണ്ടകൾ ആരെങ്കിലും ഉപേക്ഷിക്കുന്നതിനായി സ്ഥലത്തു നിക്ഷേപിച്ചതാകാമെന്നാണ് നിഗമനം. സാമൂഹികവിരുദ്ധരുടെ താവളമാണ് പ്രദേശമെന്നതിനാൽ ജാഗ്രതയിലാണ് പ്രദേശവാസികൾ .

Related Articles

Latest Articles